ആറ്‌ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ ഹ്യുണ്ടായ്‌



കൊച്ചി > 2028 നുള്ളില്‍ 6 ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങള്‍ (ബി‌ഇ‌വി) വിപണിയില്‍ ഇറക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം വികസിപ്പിച്ച ഇ-ജി‌എം‌പി (ഇലക്ട്രിക് ഗ്ലോബല്‍ മോഡുലര്‍ പ്ലാറ്റ്ഫോം) ആയിരിക്കും പല തരത്തിലുള്ള  വാഹനങ്ങള്‍ക്ക് അടിസ്ഥാനം. ഇന്ത്യന്‍ റോഡുകള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും വാഹന നിര്‍മാണം. 77.4 കിലോ വാട്ട് വരെ കപ്പാസിറ്റിയുള്ള മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗതയിലെത്താവുന്ന 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വാഹനങ്ങളായിരിക്കും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നത്. കൂടുതല്‍ വിറ്റഴിയുന്ന ചെറിയ വാഹനങ്ങള്‍ മുതല്‍ പ്രീമിയം വിഭാഗത്തിൽ പെടുന്ന എസ്‌യു‌വി വരെ ഇതിലുള്‍പ്പെടും. ‘പമ്പില്‍ നിന്നും പ്ലൂഗ്ഗിലേക്ക്’ എന്ന ആപ്‌ത‌വാക്യം മുന്‍നിര്‍ത്തി സാങ്കേതിക സഹകരണത്തോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിന് ആവശ്യമായ ചാര്‍ജിങ് സ്റ്റേഷനുകള്‍, വീട്ടില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, ഡീലര്‍ഷിപ്പില്‍ ചാര്‍ജിങ് സൗകര്യം, 24 മണിക്കൂര്‍ റോഡരികില്‍ സഹായം എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുകയാണ്. ഇതിലേക്കായി ഇന്ത്യയില്‍  4000 കോടി രൂപയാണ് ഹ്യൂണ്ടായി മുതല്‍ മുടക്കുന്നത്. Read on deshabhimani.com

Related News