ഹോണ്ടയുടെ സിബിആര്‍ 650ആര്‍ ഇന്ത്യയില്‍



ന്യൂഡൽഹി> ഹോണ്ടയുടെ ഏറ്റവും പുതിയ സ്പോർട‌്സ‌് മിഡിൽവെയ്റ്റ് മോഡൽ സിബിആർ 650ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോണ്ടയുടെ റേസിങ് വിഭാഗത്തിൽപ്പെട്ട ഈ ബൈക്ക് കരുത്തേറിയ പ്രകടനം കാഴ്ചവയ്ക്കുമെന്നും മിഡിൽവെയ്റ്റ് ബൈക്ക് ആരാധകരെ ആവേശം കൊള്ളിക്കുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ്, മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. ശക്തമായ പ്രകടനമികവിനായി 649സിസി ലിക്വിഡ് കൂൾഡ് നാല‌് സിലിണ്ടർ ഡിഒഎച്ച്സി 16 വാൽവ് എൻജിനാണ് സിബിആർ 650ആറിൽ ഉപയോഗിക്കുന്നത്. ഹോണ്ട സെലക്റ്റബിൾ ടോർക്ക് കൺട്രോൾ റിയർ വീൽ ട്രാക‌്ഷൻ നിലനിർത്തിയിട്ടുണ്ട്. ഇത് റൈഡറുടെ ഇഷ്ടമനുസരിച്ച് സ്വിച്ച് ഓഫ് ചെയ്യാനുമാകും. മുൻഗാമിയേക്കാൾ ആറു കിലോഗ്രാം ഭാരം കുറച്ചാണ് സിബിആർ 650ആറിന്റെ ചേസിസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.   മിലാനിൽ 2018 ഇഐസിഎംഎ ഷോയിലാണ് സിബിആർ 650ആർ ആദ്യമായി അവതരിപ്പിച്ചത്. ഗ്രാൻഡ് പ്രിക്സ് റെഡ്, ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. 7.70 ലക്ഷം രൂപയാണ്. ഇന്ത്യയിൽ എക്സ്ഷോറൂം വില.ൽ Read on deshabhimani.com

Related News