ഹീറോ പാഷൻ എക്സ്-ടെക്



കഴിഞ്ഞ 21 വർഷങ്ങളായി ഇന്ത്യൻ റോഡുകളിൽ തിളങ്ങിനിൽക്കുന്ന കമ്യൂട്ടർ മോട്ടോർ സൈക്കിളാണ് ഹീറോ പാഷൻ. മോഡേൺ ഫീച്ചറുകളും പുതിയ സ്റ്റൈലിങ്ങും പുതിയ ടെക്നോളജിയുമായി ഹീറോ പാഷൻ വിപണിയിലെത്തി. ഡിജിറ്റൽ ഇൻസ്ട്രമെന്റ്‌ ക്ലുസ്റ്റർ, എൽ‌ഇ‌ഡി പ്രൊജക്റ്റർ ഹെഡ്‌ലാമ്പ്, നീളം കൂടിയ ഫ്രണ്ട്‌ സസ്പെൻഷൻ, കാൾ, എസ്‌എം‌എസ് അലർട്ട്,  ബിൽറ്റ് ഇൻ മൊബൈൽ ചാർജർ, സൈഡ് സ്റ്റാൻഡ്‌ എൻജിൻ കട്ട് ഓഫ് എന്നീ ഫീച്ചറുകളുമായാണ്‌ ഹീറോ പാഷന്റെ വരവ്. 113.2 സി‌സി ബി‌എസ്6 എൻജിനാണ് പാഷന്റെ പവർഹൗസ്. എൻജിനെ 4 സ്പീഡ് കോൺസ്റ്റന്റ്‌ മെഷ് ഗിയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ക്യാണ്ടി ബ്ലേസിങ് റെഡ്, ബ്ലാക്ക്‌ വിത്ത് ഫോഴ്സ് സിൽവർ, ബ്ലാക്ക്‌ വിത്ത് പോൾസ്റ്റാർ ബ്ലൂ എന്നിങ്ങനെ മൂന്നു നിറങ്ങളിൽ പാഷൻ ലഭ്യമാണ്. പാഷന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില ഡ്രം ബ്രേക്ക്‌ വേരിയന്റിന് 76,470 രൂപയും ഡിസ്ക് ബ്രേക്ക് വേരിയന്റിന് 80,090 രൂപയുമാണ്. Read on deshabhimani.com

Related News