ഇന്ത്യന്‍ നിരത്തു പിടിക്കാന്‍ ഇന്റർനെറ്റുമായി ഹെക്ടര്‍



ഹെക്ടർ എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, വിരട്ടി ഭയപ്പെടുത്താൻ ശ്രമിക്കുക എന്നൊക്കെയാണ് അർഥം. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്പനിയായ മോറിസ് ഗാരേജ് എന്ന എംജി ഇന്ത്യൻ വാഹനവിപണിയിൽ അതിശയകരമായ ഒരു വിപ്ലവത്തിന് തിരിതെളിക്കാൻ അവതരിപ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ ഇന്റർനെറ്റ് കാറിന് കൊടുത്തിരിക്കുന്ന പേരും ഹെക്ടർ എന്നാണ്. പേരിൽനിന്നുതന്നെ എംജിയുടെ ലക്ഷ്യം വ്യക്തമാണ്.  എംജി ഇന്ത്യൻ നിരത്തു പിടിക്കാൻ കൈമെയ‌് മറന്നുള്ള ഒരങ്കത്തിനുതന്നെയാണ് എംജിയുടെ പുറപ്പാട്. ന്യൂജൻ ഐ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് സംവിധാനം ഇന്ത്യൻ എസ്‌യുവി വിപണിൽ തിടമ്പേറ്റിനിൽക്കുന്ന കൊമ്പനെപ്പോലെ ഹെക്ടറിനെ തലയെടുപ്പുള്ളവനാക്കുന്നു. ഇൻബിൽറ്റ് സിം അടക്കമുള്ള ആധുനികസൗകര്യങ്ങളുള്ളതിനാൽ സ്മാർട്ട് ഫോണിലൂടെ ഇതിന്റെ നിയന്ത്രണം സാധ്യമാകും. ൩൬൦ ഡിഗ്രി ക്യാമറാ വ്യൂ, ഹിൽ ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ‌് സിസ്റ്റം, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് പോലുള്ള സുരക്ഷാ ഫീച്ചറുകളും ബിൽറ്റ് ഇൻ വോയ്സ് അസിസ‌്റ്റന്റ‌്, 1൦.൪ ഇഞ്ച് ഡിസ് പ്ലേ സ്ക്രീൻ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയും ഇന്ത്യൻ നിരത്തുകളിൽ വേറിട്ട അനുഭവമായിരിക്കും. 4655 മില്ലീ മീറ്റർ നീളമുള്ള ഹെക്ടറിന് ൧൮൩൫ മില്ലീ മീറ്റർ വീതിയും ൧൭൬൦ മില്ലീ മീറ്റർ ഉയരവും ൨൭൫൦ മില്ലീ മീറ്റർ വീൽബേസുമാണുള്ളത്. മനം മയക്കുന്ന സൗന്ദര്യമെന്നത് ഹെക്ടറിന്റെ കാര്യത്തിൽ അക്ഷരാർഥത്തിൽത്തന്നെ ശരിയാണെന്ന് പറയേണ്ടിവരും. ആധുനിക നൃത്തരൂപങ്ങളെ ആസ്പദമാക്കിയാണ് ഉൾഭാഗം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് എംജി മോട്ടോഴ‌്സ് പറയുന്നത്.  സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ വരുന്ന ഹെക്ടർ 2.0 ലിറ്റർ ഡീസൽ മാന്വൽ, 1.5 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്, 1.5ലിറ്റർ പെട്രോൾ മാന്വൽ എന്നിങ്ങനെ മൂന്ന് എൻജിനുകളിൽ ലാഭ്യമാകുകയും ചെയ്യും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപവരെയാണ് വില.  ജൂൺ പകുതിയാകുമ്പോഴേക്കും  ഹെക്ടർ നിരത്തിലിറങ്ങും. Read on deshabhimani.com

Related News