എന്‍ഫീല്‍ഡിന്റെ മീറ്റിയോറില്‍ സിയറ്റിന്റെ സൂം പ്ലസ് ടയര്‍



കൊച്ചി ടയർ നിർമാതാക്കളായ സിയറ്റും റോയൽ എൻഫീൽഡും സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി റോയൽ എൻഫീൽഡിന്റെ പുതിയ മോട്ടോർസൈക്കിളായ മീറ്റിയോർ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ്‌ ലെസ്സ് ടയറുകളാണ് ഉപയോ​ഗിക്കുക. ദൈർഘ്യമേറിയ റൂട്ടുകളിലെ സുഖകരമായ യാത്രയ്ക്ക്  പേരുകേട്ടതാണ് സൂം പ്ലസ് ടയറുകളെന്നും ഇത്, നനഞ്ഞതും വരണ്ടതുമായ പ്രതലങ്ങളിൽ മികച്ച ഉറപ്പുനൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഹൈവേകളിലും നഗരപ്രദേശങ്ങളിലും അനായാസ യാത്രയ്ക്ക് സഹായകമായത് എന്ന വിശേഷണത്തോടെയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350- വിപണിയിൽ എത്തിക്കുന്നത്. 349 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ- സിലിൻഡർ എൻജിനിൽ 20.2 ബിഎച്ച്‌പി കരുത്തും 4000 ആർപിഎമ്മിൽ 27 എൻഎം ടോർക്കുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ മൂന്ന് മോഡലുകളിൽ ലഭ്യമാണ്. എക്സ് ഷോറൂം വില 1.75 ലക്ഷം രൂപയിൽ തുടങ്ങുന്നു.   Read on deshabhimani.com

Related News