വാഹനപ്രേമികള്‍ക്ക് വിരുന്നൊരുക്കി ടൊറന്റോയില്‍ ‘കാര്‍ മീറ്റ്‌ 2022’



ടൊറന്റോ > കനേഡിയൻ മീഡിയ ക്ലബ്ബും, ഇൻസ്റ്റാഗ്രാമിലൂടെ വാഹനലോകത്തെ വിശേഷങ്ങൾ മലയാളികൾക്ക് എത്തിച്ച് പ്രസിദ്ധി നേടിയ മല്ലുഗൂസും ചേർന്ന് ടൊറന്റോയില്‍ സംഘടിപ്പിച്ച ‘കാർ മീറ്റ് 2022’ വാഹനപ്രേമികള്‍ക്ക് വ്യത്യസ്‌തമായ അനുഭവമായി. വുഡ്ബ്രിഡ്‌ജ് ഫെയർഗ്രൗണ്ടിലാണ് വാഹന മേള അരങ്ങേറിയത്. കാനഡ മലയാളികളുടെ ഉടമസ്ഥതയിൽ ഉള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഫെരാരി 458 ഇറ്റാലിയ, ലംബോര്‍ഗിനി ഹുറാകാന്‍ , മെഴ്‌സിഡസ് ജി വാഗണ്‍, വിൻ്റേജ് കാറുകൾ, ഹാർലി ഡേവിഡ്‌സൺ ഫാറ്റ്ബോയ്‌, ഡുക്കാട്ടി ഡിയാവല്‍, ആര്‍ഡി 350 തുടങ്ങി ആഡംബര മോട്ടോർസൈക്കിളുകള്‍, ഡംപ് ട്രക്ക് തുടങ്ങി 400ൽ പരം വാഹനങ്ങൾ മേളയില്‍ അണിനിരന്നു.   മലയാളി റൈഡേഴ്‌സിൻ്റെ കൂട്ടായ്‌മയായ സിഎംഎംസിയുടെ  (കാനഡ മലയാളി മോട്ടോര്‍സൈക്കിള്‍ ക്ലബ്‌) മുപ്പതോളം ബൈക്കുകള്‍ പ്രദര്‍ശിപ്പിച്ചു.  ഓട്ടോമൊബൈൽ പ്രേമികളുടെ സംഘമായ എം സ്ക്വാഡ് പരിപാടിയില്‍ സജീവമായിരുന്നു. കേരളീയൻ, മലയാളി, കൊച്ചി തുടങ്ങിയ ഇഷ്‌ട നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ ശ്രദ്ധയാകര്‍ഷിച്ചു. മിത്സുബിഷി, കിയ, ടൊയോട്ട, ഫോർഡ്, ക്രൈസ്‌ലർ എന്നിവയുടെ സ്റ്റാളുകളും മേളയില്‍ ഉണ്ടായിരുന്നു. റിയൽറ്റർ സാംസൺ ആൻറണി, യോക് ഇമിഗ്രേഷന്‍, പംപ്‌കിൻ കാർട്ട് എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. Read on deshabhimani.com

Related News