ബി‌എം‌ഡബ്ല്യു എക്സ് 3 ഡീസൽ ഇന്ത്യയിൽ



ഈയിടെ ലോഞ്ച് ചെയ്ത രണ്ട് പെട്രോൾ വേരിയന്റുകൾക്കുപിന്നാലെ ബി‌എം‌ഡബ്ല്യു എക്സ്3 എക്സ് ഡ്രൈവ് 20ഡി ലക്‌ഷ്വറി എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബി‌എം‌ഡബ്ല്യു ട്വിൻ പവർ ടർബോ ടെക്നോളജിയുടെ തനതായ പ്രകടനവും കുറഞ്ഞ വേഗത്തിൽ കാണിക്കുന്ന കഴിവും ചേർന്ന ഡീസൽ എൻജിനാണ് പുതിയ വേരിയന്റ്‌. ഈ രണ്ട്‌ ലിറ്റർ നാല് സിലിണ്ടർ എൻജിൻ പുറപ്പെടുവിക്കുന്നത് 190 എച്ച്‌പിയും 400 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ്. പൂജ്യത്തിൽനിന്ന്‌ 100 കിലോമീറ്റർ പ്രതിമണിക്കൂറിലെത്താൻ വെറും 7.9 സെക്കൻഡ് മതിയാകുന്ന ഈ എൻജിന്റെ ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 213 കിലോമീറ്ററാണ്. ബി‌എം‌ഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസിന്റെ ഓഫർപ്രകാരം ‘ഡ്രൈവ് എവേ മന്ത്‌ലി പ്രൈസ്’ 79,999 രൂപയാണ്. ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഡിസൈൻ ചെയ്യാവുന്ന സാമ്പത്തികസഹായവും ബി‌എം‌ഡബ്ല്യു ഓഫർ ചെയ്യുന്നു. എക്സ്3 ഡീസലിന്റെ എക്സ് ഷോറൂം വില തുടക്കത്തിൽ 65.5 ലക്ഷം രൂപയാണ്. Read on deshabhimani.com

Related News