ബി‌എം‌ഡബ്ല്യു ഐ‌എക്സ് !



ബിഎം‌ഡബ്ല്യുവിന്റെ ആദ്യത്തെ ഓൾ വീൽ ഡ്രൈവ് ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നു. മോഡലിന്റെ പേരിൽ അക്കമില്ലാത്ത ആദ്യത്തെ ബി‌എം‌ഡബ്ല്യു വാഹനവും ഇതുതന്നെ. ഇലക്ട്രിക് ഓൾ വീൽ ഡ്രൈവ് വെഹിക്കിൾ അല്ലെങ്കിൽ സ്പോർട്ട് ആക്റ്റിവിറ്റി വെഹിക്കിൾ (എസ്‌എ‌വി) എന്നതാണ് ഐ‌എക്സ് കാണിക്കുന്നത്. 425 കിലോമീറ്ററാണ് രണ്ട് ഹൈ വോൾട്ടേജ് ലിഥിയം അയൺ ബാറ്ററിയുള്ള ഐ‌എക്സ് ഒറ്റ ചാർജിൽ തരുന്നത്. മുന്നിലെയും പിന്നിലെയും ആക്സിലുകളിൽ പെട്ടെന്ന് വേഗം വർധിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. ആഴക്കടൽ ഖനനത്തിൽനിന്ന്‌ കിട്ടുന്ന ദുർലഭമായ ലോഹങ്ങൾ ഈ വാഹനത്തിൽ ഒട്ടും ഉപയോഗിച്ചിട്ടില്ലെന്നും നൂറുശതമാനം ഗ്രീൻ ഇലക്ട്രിസിറ്റിയും പ്രകൃതിദത്തവും റീസൈക്കിൾ ചെയ്തതുമായ  മെറ്റീരിയലാണ് ഐ‌എക്സിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് ബി‌എം‌ഡബ്ല്യു അവകാശപ്പെടുന്നു. ഏറ്റവും പുതിയ ബി‌എം‌ഡബ്ല്യു ഇ ഡ്രൈവ് ടെക്നോളജിയും  എക്സ്5ന്റെ പ്രവർത്തനവും എക്സ് 6ന്റെ ശക്തിയും എക്സ്7ന്റെ വിസ്മയിപ്പിക്കുന്ന നോട്ടവും ഒന്നുചേരുമ്പോൾ ഉണ്ടാകുന്ന പുതിയ യുഗപ്പിറവിയാണ് ഐ‌എക്സ് എന്ന് ബി‌എം‌ഡബ്ല്യു ഗ്രൂപ്പ്‌ ഇന്ത്യ പ്രസിഡന്റ്‌  വിക്രം പവ്വ പറഞ്ഞു! ബി‌എം‌ഡബ്ല്യു ഐ‌എക്സിന്റെ വില ഒരുകോടി 16 ലക്ഷം രൂപയാണ്! Read on deshabhimani.com

Related News