ബി‌എം‌ഡബ്ല്യു മോട്ടോറാഡ്



ബി‌എം‌ഡബ്ല്യു ആർ 1250 ആർ‌ടി, ബി‌എം‌ഡബ്ല്യു കെ 1600 ജി‌ടി‌എൽ, ബി‌എം‌ഡബ്ല്യു കെ 1600 ബാഗ്ഗർ, ബി‌എം‌ഡബ്ല്യു കെ 1600 ഗ്രാൻഡ് അമേരിക്ക എന്നീ ഹൈ പെർഫോമൻസ് ദീർഘദൂര ആഡംബര ടൂറിങ് മോട്ടോർ സൈക്കിളുകൾ ബി‌എം‌ഡബ്ല്യു മോട്ടോറാഡ്‌ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഐതിഹാസികമായ 2 സിലിണ്ടർ ബോക്സർ, സമാനതകൾ ഇല്ലാത്ത 6 സിലിണ്ടർ എന്നീ രണ്ട് എൻജിൻ വേരിയന്റുകളിൽ ലഭിക്കുന്ന ഈ ആഡംബര മോട്ടോർ സൈക്കിളുകളുടെ എക്സ്ഷോറൂം  വില തുടങ്ങുന്നത് 23.95 ലക്ഷംമുതൽ 33 ലക്ഷം രൂപവരെയാണ്. ഡൈനാമിക് ടൂറിങ് മോട്ടോർ സൈക്കിളുകളുടെ ലോകത്തിൽ കഴിഞ്ഞ നാലുപതിറ്റാണ്ടായി സുപരിചിതമാണ് റെയ്സ ടൂറർ (ട്രാവൽ ടൂറർ)  അല്ലെങ്കിൽ  ആർ‌ടി.  പുതിയ പുറംകാഴ്ചയും വർധിപ്പിച്ച ടൂറിങ് ഗുണങ്ങളും എയ്റോഡൈനാമിക് ഡിസൈനും പുതിയ ഫ്രണ്ട്‌ ഫെയറിങ്ങും മുഴുവനായും എൽ‌ഇ‌ഡി ഹെഡ് ലാമ്പും ചേർന്ന് ആർ 1250 ആർ‌ടി മറ്റ് ടൂറിങ് ബൈക്കുകൾക്കു മാതൃകയാകുന്നു.  ഈ ബൈക്കിലെ ഷിഫ്ട് കാം ടെക്നോളജി എല്ലാ സ്പീഡ് റേഞ്ചിലും പവർ കൊടുക്കാൻ ഇന്ധനക്ഷമത കുറയാതെ സാധിക്കുന്നു. ഈ ശക്തിയേറിയ 1254 സി‌സി 2 സിലിണ്ടർ ബോക്സർ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത് 7750 ആർ‌പി‌എമ്മിൽ  132എച്ച്‌പിയും 6250 ആർ‌പി‌എമ്മിൽ 143 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗംവരെ എത്തുന്ന  ഈ മോട്ടോർ സൈക്കിളിന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 3.7 സെക്കൻഡ് മതിയാകും!     ആഡംബരവും ഹൈ പെർഫോമൻസും ഒത്തുചേർന്ന ടൂറിങ് അനുഭവം പ്രദാനം ചെയ്യാൻ കഴിവുള്ളതാണ് ബി‌എം‌ഡബ്ല്യു കെ 1600 മോഡലുകൾ. ഹൈവേ ടൂറിങ് സ്റ്റൈലിന് മാതൃകയാകുന്ന 1649സി‌സി 6 സിലിണ്ടർ ഇൻ ലൈൻ എൻജിൻ 6750 ആർ‌പി‌എമ്മിൽ 160 ഹോഴ്സ് പവറും 5250 ആർ‌പി‌എമ്മിൽ 180 ന്യൂട്ടൻ മീറ്റർ ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്! എൻജിന്റെ ഡ്രാഗ് ടോർക് കൺട്രോൾ അല്ലെങ്കിൽ ഡൈനാമിക് എൻജിൻ ബ്രേക്ക് കൺട്രോൾ, ഡൈനാമിക് ഇ‌എസ്‌എ എന്നിവ ബൈക്കിന്റെ  സ്ഥിരത ഉറപ്പുവരുത്തുന്നു. കണക്ടിവിറ്റിയും മാപ്പ് നാവിഗേഷനുമുള്ള പുതിയ 10.25 ഇഞ്ച് ടി‌എഫ്‌ടി കളർ ഡിസ്‌പ്ലേയും ഓഡിയോ സിസ്റ്റം 2.0 ഉം ആണ് മറ്റ് ഫീച്ചറുകൾ. Read on deshabhimani.com

Related News