അള്‍ട്രോസ് എക്സ്എം പ്ലസുമായി ടാറ്റ മോട്ടോഴ്‌സ്



കൊച്ചി ടാറ്റ മോട്ടോഴ്സിന്റെ  പ്രീമിയം ഹാച്‌ബാക്ക് വിഭാഗത്തിലേക്കുള്ള ആദ്യ ചുവടായിരുന്ന അൾട്രോസിന്  ലഭിച്ച മികച്ച വിജയത്തെ തുടർന്ന് കമ്പനി അൾട്രോസ് എക്സ്എം പ്ലസ് എന്ന പുതിയ വേരിയന്റ്‌ അവതരിപ്പിച്ചു. പ്രീമിയം വേരിയന്റുകളിൽ മാത്രം ലഭ്യമാകുന്ന ഫീച്ചറുകൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുന്നതിനുള്ള ടാറ്റയുടെ ഉദ്യമമാണ് ഈ പുതിയ മോഡൽ.   ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടുകൂടിയ 17.78 സെമി ടച്ച് സ്‌ക്രീൻ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളോടെയാണ് എസ്‌എം പ്ലസ് വേരിയന്റ്‌ എത്തുന്നത്. സ്റ്റിയറിങ്‌ മൗണ്ടഡ് കൺട്രോളുകൾ, വോയ്‌സ് അലർട്ടുകൾ, സവിശേഷ രൂപകൽപ്പനയിലുള്ള വീൽക്കവറുകളോടുകൂടിയ ആർ 16 വീലുകൾ, റിമോട്ട് ഫോൾഡബിൾ കീ തുടങ്ങിയവയാണ് മറ്റ് ചില സവിശേഷതകൾ. ഹൈ സ്ട്രീറ്റ് ഗോൾഡ്, ഡൗൺടൗൺ റെഡ്, അവന്യൂ വൈറ്റ്, മിഡ് ടൗൺ ഗ്രേ എന്നീ നാല് നിറങ്ങളിൽ ലഭ്യമാണ്. ഡീലർമാരിലൂടെയും ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ അവതരിപ്പിച്ച 'ക്ലിക്ക് ടു ഡ്രൈവ്' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയും ബുക്ക് ചെയ്യാം. പെട്രോൾ പതിപ്പിന് 6.6 ലക്ഷം രൂപയും ഡീസൽ പതിപ്പിന് 7.75 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.   Read on deshabhimani.com

Related News