ഉപയോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ വാട്സ്ആപ് ഫേസ്‌ബുക്കുമായി പങ്കുവെക്കും; കോടതി കയറി കാര്യങ്ങള്‍, തടയാന്‍ ഏക വഴി



വാട്സ്ആപ് മെസന്‍ജര്‍ അവരുടെ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് ഉപയോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ അടക്കം കൈമാറുമെന്ന് വാര്‍ത്ത ഇടിത്തീപോലെയാണ് കോടിക്കണക്കിന് വാട്സാപ്പ് ഉപയോക്താക്കള്‍ കേട്ടത്. പതിവ് വരുന്ന നാസപേടകം തകര്‍ന്നെന്നും, കോസ്മിക്ക് കിരണങ്ങള്‍ വരുന്നെന്നുമുള്ള  തട്ടിപ്പ് വാര്‍ത്തകളായി കണക്കാക്കി അവഗണിച്ചവരും കുറവല്ല. എന്നാല്‍ പ്രശ്നം സങ്കീര്‍ണ്ണമാണെന്ന് ലോകം മനസിലാക്കിയതു മുതല്‍ നാട്ടില്‍ ഏറ്റവും ചര്‍ച്ചചെയ്യപെടുന്നതും വാട്സാപ്പിന്റെ പുതിയ അവകാശികളെ സംബന്ധിച്ചാണ്.   ഫേസ്ബുക്കിന് കൂടുതല്‍ പരസ്യവരുമാനം ലഭ്യമാക്കുന്നതിനാണ് കമ്പികളുടെ ഈ പുതിയ നീക്കം. ഫോണ്‍ നമ്പറുകളടക്കം വാട്സ്ആപ് പങ്കുവെച്ചു തുടങ്ങിയാല്‍, ഉപയോക്താക്കളുടെ ഫേസ്ബുക് വാളില്‍ കൂടുതല്‍ പരസ്യങ്ങള്‍ കടന്നുവരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് തങ്ങളുടെ പുതിയ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ അഭ്യര്‍ഥിച്ച് വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയച്ചു തുടങ്ങി.  വ്യവസ്ഥകള്‍ അംഗീകരിക്കാത്ത പക്ഷം സെപ്തംബര്‍ 26 ഓടെ ഇന്ത്യയിലെ വാട്സാപ്പ് സേവനം നഷ്ടമാകും എന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തേടിയിരുന്നു. ഈ അവകാശ കൈമാറ്റ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനാണ് കോടതി അഭിപ്രായം തേടിയത്. സെപ്തംബര്‍ 14ന് മുന്നെ ഇത് അറിയിക്കാനാണ് കോടതി നിര്‍ദ്ദേശം. രണ്ടു വര്‍ഷം മുമ്പ് റെക്കോര്‍ഡ് തുകയ്ക്കാണ്  വാട്സ്ആപ് ഫേസ്ബുക്കിന്റെ ഭാഗമായത്. 21.8 ബില്യന്‍ ഡോളറിനായിരുന്നു ഈ കൈമാറ്റം. അതിനുശേഷം, വാട്സ്ആപ് ഉപയോഗിച്ച് ഫേസ്ബുക് തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഏറ്റവും പുതിയ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.  ലോകത്ത് 100 കോടി വാട്സ്ആപ് ഉപയോക്താക്കളുന്നൊണ് കണക്കാക്കിയിരിക്കുന്നത്. അതേസമയം, സ്വകാര്യത സംബന്ധിച്ച് വാട്സ്ആപ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളൊക്കെയും തുടരുമെന്നാണ് ഫേസ്ബുക് അധികൃതര്‍ പറയുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്സ് ആപ്പ് തയാറായിരിക്കുകയാണ്. ഇത് വഴി ഫേസ്ബുക്കിലൂടെ കൂടുതല്‍പരസ്യം നിങ്ങളുടെ അടുത്തെത്തും. അതേസമയം വാട്ടസാപ്പില്‍ പരസ്യങ്ങള്‍ കാണില്ല. എന്നാല്‍ വാട്ട്സാപ്പില്‍ നിന്നും ലഭിക്കുന്ന കോണ്ടാക്ടുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് അക്കൌണ്ടുകള്‍ വഴി ഫ്രണ്ട്സ് സജഷന്‍സും പരസ്യങ്ങളും നിങ്ങളുടെ ഫേസ്ബുക്ക് വാളില്‍ കാണിക്കും. ഈ സൌകര്യം ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ മെസേജിംഗ് ക്രമീകരണം സ്വയം പ്രവര്‍ത്തനരഹിതമാക്കാവുന്നതാണ്. ഫേസ്ബുക്ക് ഉപയോഗിച്ച് നിങ്ങളുടെ വാട്ട്സപ്പ് ഡാറ്റ പങ്കിടല്‍ ഇല്ലാതാക്കുന്നതിന് താഴെ പറയുന്ന ക്രമീകരണങ്ങൾ നടത്തുക. 1 വാട്ട്സപ്പിന്റെ സേവന നിബന്ധനകള്‍ (terms and service  ) അപ്ഡേറ്റ് ചെയ്യാതിരിക്കുക വാട്ട്സപ്പിന്റെ സേവന നിബന്ധന (terms and service ) മാറുന്നതിന് മുമ്പ് അറിയിപ്പുവരും. ആപ് തുറക്കുമ്പോള്‍, ഈ പറയുന്ന ഒരു പേജ് കാണാം. നിബന്ധനകള്‍ അംഗീകരിച്ചാല്‍ എഗ്രി ബട്ടണില്‍ ക്ളിക് ചെയ്യാനും പറയും. ഇത് കാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക. 1.Read ല്‍ ടാപ് ചെയ്യുക > അക്കൌണ്ട് 2. Share my WhatsApp account information with Facebook എന്നത് അണ്‍ചെക്കുചെയ്യുക. ഇനി നിബന്ധനകള്‍ വായിക്കാതെ നിങ്ങള്‍ എഗ്രി ബട്ടണ്‍ അമര്‍ത്തിയിട്ടുങ്കിെല്‍ ഐഫോണില്‍ ആണെങ്കില്‍: Tap Settings > Account. Uncheck Share my account info. ആന്‍ഡ്രോയിഡില്‍ ആണെങ്കില്‍: 1.മുകളില്‍ വലതു ഭാഗത്ത് മൂന്ന് ഡോട്ടുകളുള്ള ഐക്കണ്‍ ടാപ്പ് ചെയ്യക. തുടര്‍ന്ന് Tap Settings > Account. Uncheck Share my account info. ഇത് വഴി വാട്സ്ആപ് നിങ്ങളുടെ ഡാറ്റ ഫേസ്ബുക്കുമായി പങ്കിടുന്നത് അവസാനിപ്പിക്കാം. നിങ്ങള്‍ terms and service  പേജിന്റെ പുതിയ  നിബന്ധനകള്‍ കണ്ടില്ലെങ്കില്‍  ഈ സെറ്റിങ്സ് ആപില്‍ കണ്ടില്ലെങ്കില്‍ ഈ മാറ്റങ്ങള്‍ നിങ്ങളുടെ ഉപകരണത്തിലത്തിെയിട്ടുണ്ടാകില്ല. താമസിയാതെ അപ്ഡേറ്റ് ലഭിച്ചേക്കാം. അതുവരെ ഇക്കാര്യം ഓര്‍ത്തുവെക്കുന്നത് നല്ലത്.   Read on deshabhimani.com

Related News