ഗ്രൂപ്പ് വീഡിയോ കോള്‍, പേമെന്റ്, സ്റ്റിക്കര്‍; പുതിയ ഫീച്ചറുകളുമായി വാട്ട്‌‌‌സ്‌‌ആപ്പ്



ഗ്രൂപ്പ് വീഡിയോ കോള്‍ , സ്റ്റിക്കര്‍ , പേമെന്റ് , ഗ്രൂപ്പ് ഡിസ്‌‌‌‌ക്രിപ്‌‌‌‌ഷന്‍ , അഡ്‌മിന്‍ ടൂള്‍സ് എന്നീ ഫീച്ചറുകളാണ് വാട്ട്‌‌‌സ്‌‌‌‌ആപ്പ് പരീക്ഷിക്കുന്നത്. വാട്ട്‌‌‌സ്‌‌‌ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് വാട്ട്‌‌‌സ്‌‌‌ആപ്പ് ലീക്ക്‌‌‌‌സ് പുറത്ത് വിടുന്ന WABetalnfo പറയുന്നു. അതിന്റെ ഭാഗമായാണ് അഡ്‌മി‌ന്‍ ടൂള്‍ പോലുള്ള ഫീച്ചറുകള്‍ വാട്ട്‌‌‌സ്‌‌ആപ്പ് അവതരിപ്പിക്കുനത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ നോട്ടിഫിക്കേഷന്‍ സെന്റര്‍ അവതരിപ്പിച്ചതും ഗ്രൂപ്പുകളില്‍ വരുത്തുന്ന മാറ്റത്തിന്റെ സൂചനയാണ്. പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം 4 പേര്‍ക്ക് ഒരേ സമയം സംസാരിക്കുവാനുള്ള സൗകര്യമായിരിക്കും ഉണ്ടാകുക.   Read on deshabhimani.com

Related News