എഡിറ്റ‌് ഫീച്ചറുമായി ട്വിറ്റർ



ഒരു വർഷം 32 കോടിപേർ ഉപയോഗിക്കുന്ന ട്വിറ്ററിൽ എഡിറ്റ‌് സൗകര്യം കൂടി ഉൾപ്പെടുത്തുന്നു.  ഒരിക്കൽ ട്വീറ്റ‌് ഇട്ടാൽ പിന്നീട‌ത‌് എഡിറ്റ‌് ചെയ്യാൻ കഴിയാത്തതിനെ പറ്റി വ്യാപക പരാതിയായിരുന്നു ട്വിറ്ററിൽ. ഈ പരാതി മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്ന‌് ട്വിറ്റർ സിഇഒ ജാക്ക‌് ഡോർസി അറിയിച്ചു. ട്വീറ്റ‌് ഇടുന്നതിനുമുമ്പ‌് 530 സെക്കൻഡ‌് ലഭിക്കുകയും അപ്പോൾത്തന്നെ ആവശ്യമായ തിരുത്തുകൾ ഉൾപ്പെടുത്താവുന്ന തരത്തിലും ട്വിറ്ററിനെ നവീകരിക്കാനാണ‌് തീരുമാനം. അതേസമയം ഇങ്ങനെ എഡിറ്റ‌് ചെയ്‌താലും ആദ്യമിട്ട ട്വീറ്റ‌് കാണാനാകും എന്ന പോരായ്‌മ നിലനിൽക്കുന്നു. ഈ പോരായ്‌മ വരാൻ കാരണം മെസേജ‌ിന്റെ ഘടനയിലാണ‌് ട്വിറ്റർ നിർമിച്ചതെന്നത‌് കൊണ്ടാണെന്നും ഡോർസി പറഞ്ഞു. ഒരു മെസേജ‌് അയച്ചാൽ തിരിച്ചെടുക്കാൻ പറ്റാത്ത പോലെയാണ‌് ട്വിറ്ററിന്റെയും ഘടന രൂപപ്പെടുത്തിയിരിക്കുന്നത‌്.  2016ൽ എഡിറ്റ‌് ചെയ്യാനുള്ള ആശയം കൊണ്ടുവന്നിരുന്നെങ്കിലും മൂന്നുവർഷത്തിന‌് ശേഷമാണ‌് ഇത‌് നടപ്പാക്കാൻ തീരുമാനിച്ചത‌്. Read on deshabhimani.com

Related News