ടിൻഡറിലും ഉണ്ട‌് ഇനി ട്രാൻസ‌് ജെൻഡർ



 ലിംഗഭേദങ്ങൾക്കപ്പുറത്തേക്ക‌് വളരാനൊരുങ്ങുകയാണ‌് ഡേറ്റിങ‌് ആപ്പായ ടിൻഡർ. ഇന്ത്യയിൽ തങ്ങളുടെ ആപ്പിൽ കൂടുതൽ ജെൻഡർ ഓപ‌്ഷനുകൾ ഉൾപ്പെടുത്തുകയാണ‌് ടിൻഡർ. ആൺ/പെൺ ഓപ‌്ഷനുകൾക്ക‌് പുറമേ ട്രാൻസ‌് ജെൻഡർ, ട്രാൻസ‌്മാൻ, ട്രാൻസ‌്‌വുമൺ തുടങ്ങി നിരവധി ജെൻഡർ ഓപ‌്ഷനുകൾ ഉണ്ടാകും. തങ്ങളുടെ ബ്ലോഗിലൂടെയാണ‌് ഇക്കാര്യം അറിയിച്ചത‌്. ട്രാൻസ‌് വിഭാഗം നേരിടുന്ന പ്രശ‌്നങ്ങളെപ്പറ്റി തങ്ങളുടെ ജീവനക്കാരെ പഠിപ്പിക്കുകയാണെന്നും ടിൻഡർ പറഞ്ഞു.  ഇതുകൂടാതെ, തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തിയതുമൂലം മറ്റുള്ളവർ റിപ്പോർട്ട‌് ചെയ‌്ത‌് പൂട്ടിച്ച  ഉപയോക്താക്കളെ തിരിച്ച‌് ക്ഷണിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട‌്. ഫെയ‌്സ‌്ബുക്ക‌് പ്രൊഫൈലിന്റെ ലിങ്ക‌് ഇമെയിൽ അയക്കുകയാണ‌് ഇതിനായി ചെയ്യേണ്ടത‌്. നേരത്തേ ട്രാൻസ‌് കമ്യൂണിറ്റിയെ ടിൻഡർ പരിഗണിച്ചിരുന്നില്ല. ട്രാൻസ‌് ആണെന്ന‌് തിരിച്ചറിഞ്ഞ‌് കുറച്ച‌് ഉപയോക്താക്കളെ നിരോധിക്കുകയും ഇത‌് അവരുടെ പ്രൊഫൈലിൽ പ്രദർശിപ്പിക്കുകയും ചെയ‌്തിരുന്നു. Read on deshabhimani.com

Related News