പയ്യെ പോയാൽ ഗൂഗിൾ പറയും; സ‌്പീഡ‌് ലിമിറ്റ‌് ഫീച്ചറുമായി ഗൂഗിൾ മാപ‌്



ന്യൂഡൽഹി> പുതിയ ലേ ഔട്ടും ഫീച്ചറുമായി ഗൂഗിൾ മാപ‌് ആകെയൊന്ന‌് മാറിയിട്ടുണ്ട‌്. വണ്ടിയുമായി റോഡിലിറങ്ങുമ്പോൾ എത്ര വേഗത്തിൽ പോകണമെന്ന‌് (സ‌്പീഡ‌് ലിമിറ്റ‌്) നിർദേശിക്കുന്ന പുതിയ ഫീച്ചർ അപ‌്ഡേറ്റിൽ ലഭ്യമാണ‌്. മാപ്പ‌് ഉപയോഗിച്ച‌് വണ്ടിയോടിക്കുന്നവരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ‌് ഫീച്ചർ പരീക്ഷണത്തിനിറക്കിയത‌്. ആപ്പിന്റെ ഒരു മൂലയിൽ സ‌്പീഡ‌് ലിമിറ്റും റോഡിൽ സ‌്പീഡ‌് ക്യാമറയുണ്ടെങ്കിൽ അതും മാപ്പ‌് സൂചിപ്പിക്കും. സ‌്പീഡ‌് ക്യാമറകൾ കാട്ടിത്തരുന്ന ഫീച്ചർ ഓസ‌്ട്രേലിയയിലും സ‌്പീഡ‌് ലിമിറ്റ‌് ഇന്ത്യ, യുകെ, യുഎസ‌്, റഷ്യ, ബ്രസീൽ, മെക‌്സിക്കോ തുടങ്ങി ചുരുക്കം രാജ്യങ്ങളിലുമാണ‌് ഗൂഗിൾ മാപ‌്സ‌് പരീക്ഷിക്കുന്നത‌്. 2013ൽ ഗൂഗിൾ 1100 കോടി ഡോളർ നൽകി വാങ്ങിയ വേസ് കമ്പനിയുടെ സഹായത്തിലാണ‌് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ‌് ലൈവ‌് ട്രാഫിക‌് അപ‌്ഡേറ്റ‌്‌ ഗൂഗിൾ മാപ‌്സ‌് അവതരിപ്പിച്ചത‌്. ഇതുപ്രകാരം പോകുന്ന വഴിയിൽ തടസ്സമോ താമസമോ ഉണ്ടെങ്കിൽ പകരം വഴി ഗൂഗിൾ പറഞ്ഞുതരും. Read on deshabhimani.com

Related News