പല്ല് തേച്ചു തരാനും ആപ്‌



പല്ല് തേയ്‌ക്കുന്നത് കൃത്യമായാണോയെന്ന് അറിയാന്‍  ടൂത്ത് ബ്രഷ് സഹായിക്കും. ഓറല്‍ ബിയാണ് പുതിയ സാങ്കേതിക വിദ്യയുമായി ബ്രഷ് അവതരിപ്പിച്ചത്. സെന്‍സറിന്റെ സഹായത്തോടെ നിര്‍മിത ബുദ്ധി ഉപയോ​ഗിച്ചാണ് പ്രവര്‍ത്തനം.  ‘ഓറല്‍ ബി ജീനിയസ് എക്‌സ്‌ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ്’ എന്ന പേരിലാണ് പുതിയ ബ്രഷ് പുറത്തിറക്കിയത്. ഏകദേശം 15,000 രൂപയാണ് വില. ബ്ലു ടൂത്ത് ഉപയോ​ഗിച്ച് ടൂത്ത് ബ്രഷ്  മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ബ്രഷ് ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ആപ്പില്‍ ബ്രഷ് ചെയ്യാനുള്ള നിര്‍ദേശങ്ങൾ ലഭിക്കും. തെറ്റായ രീതിയില്‍ ബ്രഷ് ചെയ്താല്‍  തിരുത്താനുള്ള നിര്‍ദേശങ്ങളും ഉടന്‍ മൊബെെലില്‍ തെളിയും. അവസാനം ബ്രഷിങ്ങിന്റെ  റേറ്റിങ്ങും നല്‍കുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. 2014ല്‍ കമ്പനി ബ്ലു ടൂത്ത് സാങ്കേതിക വിദ്യയുള്ള ബ്രഷ് അവതരിപ്പിച്ചിരുന്നു. 2016ലാണ് ആദ്യമായി ജീനിയസ് ശ്രേണിയിലുള്ളവ പുറത്തിറക്കിയത്. സ്മാര്‍ട്ട്‌ ഫോണിന്റെ ക്യാമറയുടെ സ​ഹായത്തോടെയായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. Read on deshabhimani.com

Related News