കഥ പറഞ്ഞുറക്കും ഗൂഗിൾ



ഓക്കെ ഗൂഗിൾ എന്ന‌് പറഞ്ഞാൽ സ‌്ക്രീനിൽ ഞൊടിയിടയിൽ ഓടിയെത്തി  വേണ്ട വിവരങ്ങൾ എത്തിച്ചു കൊടുക്കുന്ന ഗൂഗിൾ അസിസ്റ്റന്റ‌് കുഞ്ഞുങ്ങൾക്ക‌് ഉറക്കുകഥകളുമായി എത്തുന്നു. ആൻഡ്രോയിഡ‌്, ആപ്പിൾ ഫോണുകളിലാണ‌് ഈ ഫീച്ചർ ലഭ്യമാകുക. ഇംഗ്ലീഷിലുള്ള കഥക‌ളാണ‌് പറയുക. മോൺസ്റ്റർ മെഷീൻ, സ്ലീപ്പിങ‌് ബ്യൂട്ടി എന്നിങ്ങനെ ഇംഗ്ലീഷ‌് സാഹിത്യത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കുട്ടിക്കഥകളാണുണ്ടാകുക. ഡിസ‌്നിയുടെ കഥകൾ വായിക്കുമ്പോൾ അതിന‌് ഉചിതമായ ശബ്ദങ്ങളും ഉൾപ്പെടുത്തിയാണ‌്  കഥ കേൾക്കാൻ സാധിക്കുക. ഇപ്പോൾ തെരഞ്ഞെടുക്കാൻ സാധിക്കുന്ന കഥാപുസ‌്തകങ്ങൾ കുറവാണെങ്കിലും വൈകാതെതന്നെ കൂടുതൽ പുസ‌്തകങ്ങൾ ലഭ്യമാക്കും. പകൽസമയത്ത‌് ഈ ഫീച്ചർ ലഭ്യമാകാൻ ‘ഹെ ഗൂഗിൾ ടെൽ മീ എ സ‌്റ്റോറി’ എന്നും രാത്രിയിൽ കഥ കേൾക്കാനായി ‘ഹെ ഗൂഗിൾ ടെൽ മീ എ ബെഡ‌്ടൈം സ‌്റ്റോറി’ എന്നും പറഞ്ഞാൽ മതിയാകും.  2018ലാണ‌് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചതെങ്കിലും അന്ന‌് ഗൂഗിൾ ഹോമിൽ മാത്രമാണ‌് ലഭ്യമായിരുന്നത‌്. Read on deshabhimani.com

Related News