'ചോദിച്ചില്ലെങ്കിലും, ഉത്തരം റെഡിയാണെ...';ഇരുപതാം വാര്‍ഷികത്തില്‍ പുത്തന്‍ സവിശേഷതയുമായി ഗൂഗിള്‍



ന്യൂയോര്‍ക്ക് > എന്ത‌്, എന്തിന‌്, എങ്ങനെ അങ്ങനെ ഏതിനും ഗൂഗിൾചെയ്യുന്ന കാലത്ത‌് പുതുമയില്ലാതെ ഗൂഗിളിനെന്ത‌് പിറന്നാൾ ആഘോഷം.  വ്യാഴാഴ‌്ച ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഗൂഗിൾ ഇത്തവണയൊരുക്കുന്നത‌് കിടിലൻ സവിശേഷതയാണ‌്. ചോദിക്കാത്തതും ഗൂഗിൾ നിങ്ങൾക്ക‌് നൽകും. മുമ്പ‌്  ചോദിച്ചതിൽ ചില ചോദ്യങ്ങൾക്കെങ്കിലും   ഉത്തരം നൽകാൻ ഗൂഗിളിന‌് ആയിട്ടുണ്ടാവില്ല. ആ പ്രതിസന്ധി മറികടക്കാൻ കൂടുതൽ വിശാലമായ ഗൂഗിൾ ‘ഫീഡി’നെ പരിഷ്‌കരിച്ച് ‘ഡിസ്‌കവറാ’ക്കാനുള്ള പദ്ധതിയാണ‌് ആരംഭിച്ചത‌്. ഇതോടെ ഡെസ്‌ക‌്‌ടോപ്പിലും മൊബൈലിലും പുതുമോടിയിലാകും ഗൂഗിൾ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വർഷമാണ്  തിരഞ്ഞില്ലെങ്കിലും സഹായകമാകുന്ന വിവരങ്ങൾ നൽകുക എന്ന ഉദ്ദേശ്യത്തോടെ ഫീഡ്  സംവിധാനം നൽകിത്തുടങ്ങിയത്. ഡിസ്‌കവർ വരുന്നതോടെ ഉപയോക്താവിന്റെ താൽപ്പര്യങ്ങളെ വേഗത്തിൽ തിരിച്ചറിയാം. സെർച്ച് ഹിസ്റ്ററി അനുസരിച്ചുള്ള വിവരങ്ങൾ ഗൂഗിൾ തുറക്കുമ്പോഴേ ഇനിമുതൽ വരിവരിയായി സ്ഥാനംപിടിക്കും. ചിത്രങ്ങളും ലേഖനങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടും.  ക്രോഡീകരിച്ച മറുപടി ഒറ്റക്ലിക്കിൽ ലഭ്യമാക്കാനുമാകും. മറ്റ് സൈറ്റുകളിലേക്കും പോകേണ്ട. ശ്രദ്ധേയമായ ഡൂഡിൾ ഗെയിമുകൾ ഉൾപ്പെടുത്തിയുള്ള  സ‌്പിന്നറാണ‌് ഗൂഗിൾ കഴിഞ്ഞ പിറന്നാൾദിനത്തിൽ അവതരിപ്പിച്ചത‌്. Read on deshabhimani.com

Related News