ആമസോണിന് കാഷ്യർ ഇല്ലാ കട



കാഷ്യർ ഇല്ലാത്ത സൂപ്പർ മാർക്കറ്റുകൾ അടുത്തവർഷം അവതരിപ്പിക്കാൻ തീരുമാനിച്ച്‌ ആമസോൺ. "ഗോ സൂപ്പർ മാർക്കറ്റ്‌സ്‌, പോപ്പ്‌ അപ്പ്‌ സ്‌റ്റോഴ്സ്‌' എന്നിങ്ങനെയാണ്‌ ഇവയെ വിളിക്കുക. ഇവിടെ ഉപഭോക്താക്കളിൽനിന്ന്‌ പണം വാങ്ങാൻ കാഷ്യർ ഉണ്ടാകില്ല.  സാധനം വാങ്ങാം. ഒൺലൈനിൽ കാശ്‌ നൽകാം. സ്ഥലം വിടാം. ഇത്തരം സാങ്കേതികവിദ്യയുടെ ലൈസൻസ്‌ ചില്ലറ വ്യാപാരികൾക്ക്‌ കൂടി നൽകാനുള്ള സാധ്യതയും ആമസോൺ പരിശോധിക്കുന്നുണ്ട്‌. നിലവിൽ അമേരിക്കയിൽ ആമസോണിന്റെ  21 ഗോ കൺവീനിയൻസ്‌ സ്‌റ്റോറുകൾ ഉണ്ട്‌. സൗകര്യം പോലെ ഇവിടെനിന്ന്‌ സാധനങ്ങൾ വാങ്ങാം. ജോലിക്കാരോ മറ്റ്‌ സഹായികളോ ഇവിടെയുണ്ടാകില്ല. ഇതിനു  പുറമെയാണ്‌ ഗോ സൂപ്പർ മാർക്കറ്റ്‌ ആശയവുമായി ആമസോൺ എത്തിയത്‌.  ഗോ സ്‌റ്റോറുകൾ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉൽപ്പന്നമാണെന്നും സൗകര്യപ്രദവുമാണെന്നും ഇടപാടുകാർ സാക്ഷ്യപ്പെടുത്തുന്നു.     Read on deshabhimani.com

Related News