പുതിയ സൈബര്‍ സെക്യൂരിറ്റി ശ്രേണിയുമായി ക്വിക് ഹീല്‍



കൊച്ചി സൈബർ സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്‌ഷൻ സേവന ദാതാക്കളായ ക്വിക് ഹീൽ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. ഇവ പേഴ്‌സണൽ ഡാറ്റയുടെയും ഡിജിറ്റൽ ഐഡന്റിറ്റിയുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതും സ്വകാര്യതയ്ക്കും സംരക്ഷണത്തിനും ഊന്നൽ നൽകുന്നതുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ശ്രേണിയിലെ പുതിയ ആന്റിട്രാക്കർ സംവിധാനം  വെബ് ഹിസ്റ്ററി, വ്യക്തിപരമായ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, നിക്ഷേപം, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് ക്വിക് ഹീലിന്റെ പേരന്റൽ കൺട്രോൾ, വൈ-ഫൈ സ്‌കാനർ, ഗെയിം ബൂസ്റ്റർ എന്നിവയും പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് www.quickheal.co.in Read on deshabhimani.com

Related News