ക്വാളിറ്റിയിൽ വിട്ടുവീഴ്ചയ്ക്ക്‌ ഒരുങ്ങി യൂട്യൂബ്‌



അമിത ഇന്റർനെറ്റ്‌ ഉപയോഗം തടയുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ യൂട്യൂബ്‌ വീഡിയോകളുടെ സ്‌ട്രീമിങ്‌ ഗുണമേന്മ കുറയ്ക്കും. കോവിഡ്‌–-19 വ്യാപനത്തെത്തുടർന്ന്‌ ജനങ്ങൾ വീട്ടിലിരുന്നുതുടങ്ങിയതോടെയാണ്‌ ഇയുവിൽ യൂട്യൂബ്‌ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം വർധിച്ചത്‌. ഇന്റർനെറ്റ് സ്തംഭനം തടയുന്നതിനായാണ്‌ തീരുമാനം. വീഡിയോ ഗുണനിലവാരം കുറയ്ക്കാൻ സ്ട്രീമിങ്‌ പ്ലാറ്റ്‌ഫോമുകളോട് യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തൈറി ബ്രെട്ടൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്‌. നെറ്റ്ഫ്ലിക്സ്‌ നേരത്തെതന്നെ സ്‌ട്രീമിങ്‌ ഗുണമേന്മ കുറച്ചിരുന്നു. നിലവിൽ യൂട്യൂബ്‌ ഉപയോഗം കൂടിയിട്ടില്ലെങ്കിലും മുൻകരുതലെന്നോണമാണ്‌ തീരുമാനം. ആൽഫബെറ്റ്‌ സിഇഒ സുന്ദർ പിച്ചൈ, യൂട്യൂബ്‌ സിഇഒ സൂസൻ വോജ്‌കികി എന്നിവരുമായി തൈറി ബ്രെട്ടൻ ചർച്ച നടത്തിയതിനുപിന്നാലെയാണ്‌ കമ്പനി ഇക്കാര്യം അറിയിച്ചത്‌. യൂറോപ്പിൽ എല്ലാ ടെലികോം സർവീസുകളും ഉയർന്ന ഡാറ്റാ ഉപയോഗം റിപ്പോർട്ട്‌ ചെയ്തിരുന്നു. Read on deshabhimani.com

Related News