സഹായവുമായി ടെക് കമ്പനികൾ; ആലിബാബ, ഷവോമി, ഓപ്പോ കമ്പനികൾ കൈകോർക്കുന്നു



കോവിഡ്‌–-19 ലോകവ്യാപകമായി പടർന്നിരിക്കുകയാണ്‌. വൈറസ്‌ ബാധിച്ച രാജ്യങ്ങളെ സഹായിക്കാനായി ഒരുമിച്ച്‌ കൈകോർക്കുകയാണ് ആലിബാബ, ഷവോമി, ഓപ്പോ എന്നീ ചൈനീസ് ടെക് കമ്പനികൾ. ചൈനയൊഴിച്ചുള്ള അഞ്ച് രാജ്യങ്ങളിലേക്ക് 300,000 മുഖാവരണമാണ്‌ ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഓപ്പോ കയറ്റി അയച്ചത്‌. ഷവോമിയും സഹായഹസ്തവുമായി രംഗത്തുണ്ട്. ഇറ്റലിയിലേക്ക്‌ എഫ്‌എഫ്‌പി3 സർജിക്കൽ മുഖാവരണങ്ങൾ നൽകിയിരുന്നു.ഇ കൊമേഴ്‌സ്‌ കമ്പനിയായ ആലിബാബയും  ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സഹായമെത്തിക്കുന്നുണ്ട്. കോവിഡിനെ  പ്രതിരോധിക്കാൻ 10 ലക്ഷം മാസ്‌കും 500,000 വൈറസ് ടെസ്റ്റിങ്‌ കിറ്റും ആലിബാബ അമേരിക്കയിലേക്ക്‌ അയച്ചു. അതേസമയം, കോവിഡിനെ പ്രതിരോധിക്കാൻ വ്യക്തികളുടെ  സ്വകാര്യ ഡാറ്റ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ഫെയ്‌സ്‌ബുക്കും ഗൂഗിളും ചർച്ച നടത്തി. അമേരിക്കക്കാരുടെ സ്‌മാർട്ട്‌ ഫോണുകളിൽനിന്ന്‌ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ച്‌  രോഗത്തിന്റെ വ്യാപനം മാപ്പ്‌ ചെയ്യും. Read on deshabhimani.com

Related News