ക്രോമിനെ വിഴുങ്ങുന്നു മാൽവെയർ



ബ്രൗസറുകളിലെ കേമനാണ്‌ ഗൂഗിൾ ക്രോം. എന്നാൽ, ഉപയോക്താക്കൾക്ക്‌ വലിയ തിരിച്ചടിയാകുന്ന വാർത്തയാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. ഗൂഗിൾ ക്രോമിൽ വൻ മാൽവെയർ ആക്രമണം റിപ്പോർട്ടു ചെയ്‌തു . ക്രോം ഉപയോഗിക്കുന്ന 17 ലക്ഷത്തോളം ഉപയോക്താക്കളെ അഞ്ഞൂറിലധികം മാൽവെയറാണ്‌ ബാധിച്ചത്‌. നെറ്റ്‌വർക്കിങ് കമ്പനിയായ സിസ്‌കോ, ഡെയ്‌ലി എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ചതാണിത്‌. ക്രോമിൽ പ്രവേശിക്കുന്ന മാൽവെയറുകൾ രേഖകളും വിവരങ്ങളും നശിപ്പിക്കുന്നു. ഡെൽ, ബെസ്റ്റ്‌ബൈ തുടങ്ങിയ വെബ്‌സൈറ്റുകളിലാണ്‌ ഇവ കണ്ടത്‌. രണ്ടു വർഷത്തിലേറെയായി ഈ മാൽവെയറുകൾ പ്രവർത്തനക്ഷമമാണെന്നതാണ്‌ ഏറ്റവും ഗുരുതരമായ കാര്യം. ചിലത്‌ 2010 മുതൽ പ്രവർത്തനക്ഷമമാണ്‌. ഇവ നിരവധി ഉപയോക്താക്കളുടെ ഡാറ്റ ഇതിനകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. പല മാർഗങ്ങളിലൂടെയും ഗൂഗിൾ കോടിക്കണക്കിന്‌ മാൽവെയറുകളെ തുരത്തിയിട്ടുണ്ടെങ്കിലും പൂർണമായി  പരിഹരിക്കാൻ ഇതുവരെയുമായിട്ടില്ല. Read on deshabhimani.com

Related News