സ്റ്റാറ്റിസ്റ്റിക്സിന് സ്റ്റാറ്റിസ്റ്റ



2010 മുതല്‍ ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് പെട്ടെന്ന് എവിടെ കിട്ടും? അല്ലെങ്കില്‍ 2013 തൊട്ട് ഇങ്ങോട്ട്മാസാമാസം വാട്സാപ്പ് ഉപയോക്താക്കളുടെ എണ്ണം? ഇവയൊക്കെഉള്‍പ്പടെ നിരവധി വിവരങ്ങള്‍സമാഹരിച്ച് നിങ്ങളുടെമുന്നില്‍ എത്തിക്കുന്ന ഒരു സേവനമാണ് സ്റ്റാറ്റിസ്റ്റ (http://www.statista.com/). സ്റ്റാറ്റിസ്റ്റയില്‍ ഉള്ള വിവരങ്ങള്‍ അവിടെയുള്ള അനലിസ്റ്റുകള്‍ ആധികാരികമായ ഇടങ്ങളില്‍ നിന്നും ശേഖരിച്ച് അവതരിപ്പിക്കുന്നവയാണ്. — അതുകൊണ്ട് തെറ്റാകുമോ എന്ന സംശയം വേണ്ട. അവിടെയുള്ള ചാര്‍ട്ട് PNG, PDF, XLS എന്നീ ഫോര്‍മാറ്റ്ുകളിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത്നിങ്ങള്‍ക്ക് സൂക്ഷിക്കാവുന്നതാണ്. (സൌജന്യ അക്കൌെണ്ട് ഉള്ളവര്‍ക്ക് XLS ലഭ്യമല്ല) 18000ത്തോളം ഇടങ്ങളില്‍ നിന്നുള്ള, 60000 വിഷയങ്ങള്‍ സംബന്ധിച്ച 1500000ല്‍ പരം വിവരങ്ങള്‍ സ്റ്റാറ്റിസ്റ്റയില്‍ ലഭ്യമാണ്. ഓരോ മാസവും ഏകദേശം നാല്‍പ്പത് ലക്ഷം സന്ദര്‍ശകര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്റ്റാറ്റിസ്റ്റ സന്ദര്‍ശിക്കുന്നു. 2008ല്‍ മത്തിയാസ് പ്രടോസ്മാന്‍ Mattias Prtozmann ഒരു ജര്‍മന്‍ ഡാറ്റാബേസ് ആയി തുടങ്ങിയ സ്റ്റാറ്റിസ്റ്റ, ഇന്ന് ബിസിനസ്സുകള്‍ക്കും, സര്‍ക്കാരുകള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഒക്കെ പ്രിയപ്പെട്ട ഒരു പോര്‍ട്ടല്‍ ആയി മാറിക്കഴിഞ്ഞു. നിരവധി വിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങളെ കൂടാതെ, രാജ്യങ്ങളെ ചുറ്റിപറ്റിയുള്ള വിവരങ്ങളും ഇവിടെ നിന്ന്! ഞൊടിയിടയില്‍ ലഭിക്കും. ഉദാഹരണത്തിന് http://www.statista.com/topics/754/india/  എന്ന ലിങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇക്കഴിഞ്ഞ ഡിസംബറില്‍ Sroer Group എന്ന ജര്‍മന്‍ മാധ്യമ കമ്പനി സ്റ്റാറ്റിസ്റ്റയെ സ്വന്തമാക്കി. വിരല്‍ത്തുമ്പില്‍ ഡാറ്റ ഇന്നത്തെ ലോകത്ത് അനിവാര്യമായ ഒരു കാര്യമാണ് — അത് ഫേസ്ബുക്കില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആകട്ടെ, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ആകട്ടെ, അല്ല അറിയാനുള്ള ആഗ്രഹം കൊണ്ടുംആകട്ടെ — ശരിയായ വിവരങ്ങള്‍, നിമിഷങ്ങള്‍ക്ക് അകം സ്ക്രീനില്‍ തെളിയണം — അങ്ങിനെ എങ്കില്‍ സ്റ്റാറ്റിസ്റ്റയുമായി നിങ്ങളുടെ ചങ്ങാത്തം തുടങ്ങൂ. കൌെതുകം ഉണര്‍ത്തുന്ന വിവരങ്ങള്‍ക്ക് http://www.statista.com/statistics/popular/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News