എല്ലാം വിഴുങ്ങുന്ന ഗൂഗിളിന‌് പിടിവീഴുമോ?



ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സമഗ്രാധിപത്യം ഉപയോഗിച്ച് ഗൂഗിൾ എതിരാളികളെ ഇല്ലാതാക്കുന്നുവെന്ന പരാതി ഇന്ത്യയിലും. യൂറോപ്പിൽ ഇത്തരം പരാതി വന്നതിന‌് അമ്പത‌് ലക്ഷം ഡോളർ പിഴയടച്ചതാണ‌് ഗൂഗിൾ. സമാനമായ പരാതിയാണ‌് ഇന്ത്യയുടെ കോംപറ്റിഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) മുന്നിലെത്തിയിരിക്കുന്നതും. അന്വേഷണം ഒരുവർഷം നീളുമെന്നും ഗൂഗിൾ മേധാവികളെ ഇന്ത്യയിലേക്ക‌് വിളിച്ചു വരുത്തിയേക്കുമെന്നും വാർത്തയുണ്ട‌്. റോയിട്ടേഴ്‌സ്  റിപ്പോർട്ടു ചെയ‌്ത വാർത്തയോട‌് സിസിഐ പ്രതികരിച്ചിട്ടില്ല. ഗൂഗിൾ സെർച്ച്‌, ഗൂഗിൾ ക്രോം, പ്ലേസ്റ്റോർ എന്നിവ ആൻഡ്രോയ്‌ഡ് ഫോൺ ഉപയോഗിച്ചു നിർമിക്കുന്ന എല്ലാ ഫോണിലും ഇൻസ്‌റ്റാൾ ചെയ്യണമെന്ന നിബന്ധനയാണ് യൂറോപ്പിൽ ഗൂഗിളിനു വിനയായത്. ലോകത്ത‌് 88 ശതമാനവും ഇന്ത്യയിൽ 99 ശതമാനവും ആൾക്കാർ ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ്. പ്രാഥമികാന്വേഷണത്തിൽ ഗൂഗിൾ തെറ്റു ചെയ‌്തതായാണ‌് സിസിഐ കണ്ടെത്തിയെന്നാണ് പറയുന്നത്. സെർച്ചിന്റെ കാര്യത്തിൽ പക്ഷപാതം കാണിച്ചുവെന്ന കാരണത്താൽ ഗൂഗിളിന‌്  കഴിഞ്ഞവർഷം സിസിഐ 136 കോടി രൂപ പിഴയിട്ടിരുന്നു. Read on deshabhimani.com

Related News