കൊറോണയ്‌ക്കും ചൈനീസ്‌ ആപ്പ്‌



കൊറോണ വൈറസ്‌ ചൈനയിൽ ആയിരത്തിലധികം ജീവൻ കവർന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുത്തൻ വഴികളുമായി ചൈന. കൊറോണ വൈറസിന്റെ  സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ആപ്പ്‌ രാജ്യം വികസിപ്പിച്ചു. ‘ക്ലോസ്‌ കോൺടാക്ട്‌ ഡിറ്റക്ടർ’ എന്ന്‌ പേരിട്ടിരിക്കുന്ന ആപ്പ്‌ ഒരാളിൽ കൊറോണയുടെ സാന്നിധ്യവും ലക്ഷണങ്ങളും ഉണ്ടോയെന്ന്‌ തിരിച്ചറിയും. പേയ്‌മെന്റ്‌ ആപ്പുകളായ അലിപേ, വീചാറ്റ്‌ തുടങ്ങിയവയിലൂടെ ക്യൂആർ കോഡ്‌ സ്കാൻ ചെയ്‌താണ്‌  ‘ക്ലോസ്‌ കോൺടാക്ട്‌ ഡിറ്റക്ടർ’ ഉപയോഗിക്കേണ്ടത്‌. രോഗികളുമായി അടുത്തിടപഴകിയവർക്ക്‌ ഇതിലൂടെ വേഗത്തിൽ വൈദ്യസഹായമുറപ്പാക്കാനാകും. പുതിയ ആപ്ലിക്കേഷനിൽ ഫോൺ നമ്പർ നൽകി രജിസ്റ്റർ ചെയ്യുന്നതിലൂടെ തിരിച്ചറിയൽ രേഖയുടെ നമ്പറും പേരുമുൾപ്പെടെയുള്ള വിവരങ്ങൾ നൽകണം. ഒരു ഫോൺ നമ്പറുപയോഗിച്ച്‌ മൂന്ന്‌ ആളുകൾക്ക്‌ വൈറസ്‌ പരിശോധന നടത്താം. Read on deshabhimani.com

Related News