എച്ച്പി പവിലിയൻ എക്‌സ് 360



എഎച്ച്പി ഇന്ത്യ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കുമായി എച്ച്പി ആക്ടീവ് പെൻ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ എച്ച്പി പവിലിയൻ എക്‌സ് 360 പുറത്തിറക്കി. ദൃശ്യമികവുള്ള രൂപകൽപ്പന, ശക്തമായ പ്രകടനം എവിടെനിന്നും എപ്പോഴും കണക്ട് ചെയ്യാനുള്ള സൗകര്യം തുടങ്ങി നിരവധി സവിശേഷതകളാണുളളത്. എട്ടാം തലമുറ അത്യാധുനിക ഇന്റൽ കോർ പ്രോസസർ, മൈക്രോ എഡ്ജ് ഡിസ്‌പ്ലേ, ഇന്റൽ ഓപ്‌ടൈൻ മെമ്മറി, 1.68 കിലോഗ്രാം ഭാരം തുടങ്ങിയവയെല്ലാം പുതിയ എച്ച്പി പവിലിയൻ എക്സ്സ് 360 ന്റെ  സവിശേഷതകളിൽപ്പെടുന്നു. 50,347 രൂപമുതലാണ്  വില.   Read on deshabhimani.com

Related News