രണ്ടുദിവസം ഇന്റർനെറ്റില്ലാതെ ഒരു രാജ്യം



 ഇന്റർനെറ്റില്ലാത്ത ഒരുമണിക്കൂർപോലും തള്ളിനീക്കാൻ വയ്യാത്ത സ്ഥിതിയിലാണ് ഒരു ശരാശരി മലയാളി ഇപ്പോൾ. അപ്പോൾ രണ്ടുദിവസം മുഴുവനും നെറ്റില്ലാത്ത സ്ഥിതിയോ. കടലിനടിയിലൂടെയുള്ളഒപ്റ്റിക്കൽ ഫൈബർ കേബിൾ സംവിധാനം തകരാറിലായതോടെ ഒരു രാജ്യം മുഴുവനും രണ്ടുദിവസമാണ് ഇന്റർനെറ്റിന്റെ പിടിയിൽനിന്ന‌് അകന്നത്. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മോറിട്ടേനിയ എന്ന രാജ്യമാണ് ഓഫ‌് ലൈനിലായത‌്. ഫ്രാൻസ് മുതൽ ദക്ഷിണാ്രഫിക്കവരെ നീളുന്ന കേബിൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ 22 രാജ്യങ്ങളിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നതാണ്. മത്സ്യബന്ധനത്തിന‌് ഉപയോഗിക്കുന്ന കൂറ്റൻ ട്രോളർ  തട്ടിയാകും കേബിൾ തകർന്നതെന്ന്‌ കരുതുന്നു. കേബിളിനെമാത്രം ആശ്രയിച്ചുള്ള മോറിട്ടേനിയയിൽ 48 മണിക്കൂർ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതുകൂടാതെ പത്തോളം രാജ്യങ്ങളും ഇതിന്റെ പ്രത്യാഘാതം അനുഭവിച്ചു. ഭൂതല കേബിൾ,  ഉപഗ്രഹ സംവിധാനത്തിലൂടെയാണ് ഇതിനെ മറികടന്നത്. തകരാറിലായ കേബിൾ സംവിധാനം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.   Read on deshabhimani.com

Related News