ഫൂളായത് ഗൂഗിളോ?



ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഉപയോക്താക്കളെ രസിപ്പിക്കാന്‍ ഗൂഗിള്‍ നടത്തിയ ഒരു സൂത്രം പാളി എന്ന് മാത്രമല്ല, ഗൂഗിളിനെ ചീത്ത കേള്‍പ്പിക്കുകയും ചെയ്തു.  ജി മെയില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സെന്‍ഡ് “(Send) എന്നതിന് തൊട്ടടുത്ത് മിക് ഡ്രോപ്  “Mic Drop” എന്നൊരു പുതിയ ബട്ടണ്‍ ക്ളിക്ക് ചെയ്താല്‍“Despicable Meഒരു മിനിയണ്‍ minion കഥാപാത്രം മെയില്‍ സന്ദേശത്തില്‍ കൂടിപറ്റും. അതും ഒരു അനിമേഷനോട് കൂടിയ ജിഫ് ഫയല്‍.  കഴിഞ്ഞില്ല. ഈ സന്ദേശം ഉടന്‍ തന്നെ മ്യൂട്ട് ചെയ്യപ്പെടുകയും ചെയ്യും. ആ മെയിലിന് മറുപടി വന്നാല്‍ കണാന്‍ കഴിയാത്ത അവസ്ഥ. ഒരല്‍പ്പം ക്രൂരമായ തമാശ, അല്ലെ? നിരവധി ഉപയോക്താക്കളുടെ രോഷവും അമര്‍ഷവും ഏറ്റുവാങ്ങിയ ഗൂഗിള്‍ എതാനും മണിക്കൂറിനുള്ളില്‍ ഈ പുതിയ ‘ഫീച്ചര്‍ എടുത്ത് കളഞ്ഞു എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് ഫൂളാക്കാനുള്ള തമാശകളുമായി വരുന്ന ഗൂഗിളിന് ഇപ്രാവശ്യം പണി നന്നായി പാളി. വളരെ പ്രധാനപ്പെട്ട മെയിലുകളില്‍പോലും ഇത്തരം കുട്ടിക്കളി ജിഫുകള്‍ ഇടം പിടിച്ചത് കുറച്ചുപേരെയൊന്നുമല്ല ചൊടിപ്പിച്ചത്. ഒരാള്‍ താന്‍ ബോസ്സിന് അയച്ച മെയിലില്‍ ഈ കോമാളിത്തരം കയറിക്കൂടിയത് കൊണ്ട് തന്റെ ജോലി പോയി എന്ന് വരെ പറയുകയുണ്ടായി. സാധാരണയായി “Send” ഉള്ള വലത്തേ അറ്റത്താണ് ‘Send + Mic Drop’’’ ബട്ടണ്‍ സ്ഥാനം പിടിച്ചത്. അബദ്ധങ്ങളുടെ പെരുമഴക്ക് കാരണവും അത് തന്നെയായിരുന്നു. അവസാനം സോറി പറഞ്ഞ് ഗൂഗിള്‍ ഇത് നിര്‍ത്തലാക്കി. വാല്‍കഷ്ണം: List of Google April Fools’ Day hoaxes എന്ന് വിക്കിപീഡിയയില്‍ തെരഞ്ഞാല്‍ ഗൂഗിളും അവരുടെ പല സേവനങ്ങളും പല വര്‍ഷങ്ങളില്‍ നടത്തിയ ഏപ്രില്‍ ഫൂള്‍ തമാശകളുടെ വിവരങ്ങള്‍ ലഭിക്കും.   Read on deshabhimani.com

Related News