ഹാക്ക‌് ചെയ്യും ഹാക്കിങ‌് വീഡിയോകൾ



സോഷ്യൽ മീഡിയ ഉപയോക്താവിനെ ഏറ്റവും ഭയപ്പെടുത്തുന്ന വാക്കാണ‌് ഹാക്കിങ്. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം സ്വകാര്യത നഷ്ടപ്പെടുത്തിയെന്ന പരാതി വേറെയും. ഇതിനു കൃത്യമായ പരിഹാരമൊരുക്കുകയാണ‌് യു ട്യൂബ‌്.   യു ട്യൂബിന്റെ പുതിയ നയമനുസരിച്ച‌് ഹാക്കിങ്ങും സ്വകാര്യവിവരങ്ങളും ചോർത്താൻ സഹായിക്കുന്ന വീഡിയോകളാണ‌് നിരോധിച്ചിരിക്കുന്നത‌്. ദോഷകരവും ആപൽക്കരവുമായ വിഭാഗത്തിലാണ‌് ഇവ ഉൾപ്പെടുത്തിയത‌്. ആ‌ളുകൾക്ക‌് തങ്ങളുടെ സ്വകാര്യവിവരം സംരക്ഷിക്കുന്നതിനെ സംബന്ധിച്ചും കൃത്യമായ നിർദേശങ്ങളും യു ട്യൂബ‌് ഉൾപ്പെടുത്തിയിട്ടുണ്ട‌്. നേരത്തെ ഉപയോക്താക്കൾ പരാതി നൽകിയാൽ മാത്രമായിരുന്നു ഹാക്കിങ‌് വീഡിയോകൾ നീക്കിയിരുന്നത‌്. നിയമം വന്നതോടെ പരാതി ഇല്ലാതെയും യു ട്യൂബ‌് സ്വയമേ ഇത്തരം വീഡിയോകൾ നീക്കും. ഇതോടെ നിരവധി ഹാക്കർമാരുടെ കഞ്ഞിയിൽ പാറ്റ വീഴുമെന്ന‌് സാരം. Read on deshabhimani.com

Related News