മൊബൈല്‍ ആപ്പിലൂടെ ഇനി കാലിത്തീറ്റയും വാങ്ങാം



കൊച്ചി നേരിട്ട് കാലിത്തീറ്റ ഓർഡർ ചെയ്യാനും വിദഗ്ധോപദേശം ലഭിക്കാനും  മൊബൈൽ അപ്പ് വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് (കെഎഫ്എൽ) ആണ്‌ ക്ഷീരകർഷകർക്കായി ആപ്പ്‌ തയ്യാറാക്കുന്നത്‌. കോവിഡ്, കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയം തുടങ്ങിയവയാണ് കെഎഫ്എലിനെ ഇതിന് പ്രേരിപ്പിച്ചതെന്നും അപ്ലിക്കേഷന്‍ തയ്യാറാക്കുന്ന  പ്രവര്‍ത്തനം പുരോ​ഗമിക്കുകയാണെന്നും ചെയർമാൻ കെ എസ് ഇന്ദുശേഖരൻനായർ പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് കർഷകർക്ക് കാലിത്തീറ്റ എത്തിക്കുന്നതിനുള്ള സംവിധാനം കേരള ഫീഡ്സ് ഒരുക്കിയിരുന്നു. പ്രളയകാലത്ത് സർക്കാർ നിർദേശപ്രകാരം  സൗജന്യമായി കാലിത്തീറ്റ ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തികവർഷം 495.85 കോടി രൂപയുടെ വാർഷിക വിറ്റുവരവാണ് കെഎഫ്എൽ നേടിയത്. വരുമാനത്തിന്റെ 91 ശതമാനവും അസംസ്‌കൃതവസ്തുക്കൾ വാങ്ങാൻ ചെലവാകുന്നുണ്ടെങ്കിലും ഇതനുസരിച്ച് കാലിത്തീറ്റയുടെ വില വർധിപ്പിച്ചില്ലെന്നും കഴിഞ്ഞവർഷം വിപണി വിലയേക്കാൾ 130 രൂപ വരെ കുറച്ചാണ് കാലിത്തീറ്റ വിപണിയിൽ എത്തിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.  ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് ക്ഷീരഫാമുകൾ തുടങ്ങാൻ  ജൂലൈയിൽ കെഎഫ്എൽ പരിശീലനം നൽകുമെന്ന് മാനേജിങ് ഡയറക്ടർ ഡോ. ബി  ശ്രീകുമാർ പറഞ്ഞു. കേരള ഫീഡ്സിന്റെ ബ്രാൻഡ് അംബാസിഡറും ക്ഷീരകർഷകനുമായ നടൻ ജയറാമിന്റെ സാന്നിധ്യത്തിലായിരിക്കും പരിശീലനം. Read on deshabhimani.com

Related News