ഓട്ടിസം തിരിച്ചറിയാൻ ഐഫോൺ ആപ്പ്



 കുട്ടികളിൽ ഓട്ടിസത്തിന്റെ ലക്ഷണം ഉണ്ടെങ്കിൽ ഇനി പെട്ടെന്ന് തിരിച്ചറിയാം. ആപ്പിൾ അവതരിപ്പിക്കുന്ന ‘ഓട്ടിസം ആൻഡ് ബിയോണ്ട്’ എന്ന ആപ്പ് വഴിയാണ് ഓട്ടിസവും മറ്റു നാഡീസംബന്ധമായ രോഗങ്ങളും തിരിച്ചറിയാൻ സാധിക്കുക. ഐഫോൺ സെൽഫി ക്യാമറയിൽ കുട്ടികളുടെ വീഡിയോ അപ്‌ലോഡ് ചെയ്ത് ഓട്ടോമാറ്റിക് ബിഹേവിയർ കോഡിങ് സോഫ്റ്റ്‌വെയറിൽ പരിശോധിപ്പിക്കും. കുട്ടികളുടെ മുഖഭാവങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും  ഓട്ടിസം ഉണ്ടോ ഇല്ലയോ എന്ന് ഇതിലൂടെ കണ്ടെത്തുന്നു. ഒരു വയസ്സ് മുതൽ ആറ‌്  വയസ്സുവരെയുള്ള  കുട്ടികളിലാണ് ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ നോർത്ത് കാരോളിനയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ  നടത്തിയത്. ഫലപ്രദമായാൽ കുട്ടികളുടെ പെരുമാറ്റവൈകല്യവും മറ്റും പെട്ടെന്ന‌് കണ്ടെത്താനുമാകും.   Read on deshabhimani.com

Related News