പണിയാകുമോ ? ഈ വീഡിയോ മോർഫിങ്



തട്ടിപ്പുകളുടെ കാലമാണല്ലോ. ഫോട്ടോഷോപ്പും അത്യാവശ്യം ചിത്രങ്ങൾ എഡിറ്റ് ചെയ്യാനുള്ള കഴിവുമൊക്കെ ഉണ്ടെങ്കിൽ ആർക്കിട്ടും ഒരു പണി കൊടുക്കാമെന്ന അവസ്ഥ . നമുക്ക് ചുറ്റും അത് നമ്മൾ കാണുന്നുമുണ്ട്. വീഡിയോയിൽ ഈ വക തട്ടിപ്പ് നടത്താൻ  അത്ര എളുപ്പമല്ല. അല്ലെങ്കിൽ ആരെങ്കിലും ചെയ്യാത്ത, പറയാത്ത കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിച്ച് ലോകത്തെതന്നെ നമുക്ക് കീഴ്മേൽ    മറിക്കാമായിരുന്നു. പക്ഷെ സയൻസ് ഫിക്ഷൻ എന്ന് തോന്നാമെങ്കിലും, ഇങ്ങനെ വീഡിയോ 'മോർഫ്' ചെയ്യാനുള്ള ഒരു പുതിയ വിദ്യയുമായി അമേരിക്കയിലെ കാർണഗി മെലൺ സർവ്വകലാശാലയിലെ ആയുഷ് ബൻസലും സംഘവും രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാലിനെക്കൊണ്ട് മമ്മൂട്ടിയെ പോലെ ഡാൻസ് കളിപ്പിക്കാൻ ഈ വിദ്യ ഉപയോഗിക്കാം. അല്ലെങ്കിൽ ഏതെങ്കിലുംഒരാളെക്കൊണ്ട് പുലിമുരുകൻ കളിപ്പിക്കണോ? അതും സാധ്യമാണ്. ഇന്ന് നമ്മൾ കാണുന്ന പോലെ തല വെട്ടിയൊട്ടിച്ച തരംതാണ പരിപാടിയല്ല കേട്ടോ ഇത്. കാശ്മീരിൽ എടുത്ത വീഡിയോ കോവളത്ത് നടക്കുന്നത് പോലെയാക്കണോ? അതും സാധ്യം. ജനറേറ്റീവ് അഡ്വേഴ്‌സറിയൽ നെറ്റ്‌വർക്ക്  എന്ന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഈ വിദ്യയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്. നിങ്ങളേയും എന്നെയുംപോലെ ആയുഷിന്റെ സാങ്കേതിക വിദ്യ ഗുണത്തേക്കാളും ദോഷമല്ലേ  ചെയ്യുക എന്നതാണ് ഏവരുടെയും ചോദ്യം.   Read on deshabhimani.com

Related News