പുതിയ മോട്ടോ എക്സ്4; 6ജിബി പതിപ്പ്
ആകര്‍ഷകവും കൃത്യതയേറിയതുമായ 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോട്ടോ എക്സ്4ന്റെ പുതിയ പതിപ്പ് മോട്ടോറോള അവതരിപ്പിച്ചു. കൂടുതല്‍ സ്മാര്‍ട്ടായ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയുടെ വേറിട്ട അനുഭവം, അതിവേഗം, ദീര്‍ഘമായ ബാറ്ററി ലൈഫ്, സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്, പരിഷ്കരിച്ച നോട്ടിഫിക്കേഷനുകള്‍, കൌശലംനിറഞ്ഞ പാസ്വേഡുകള്ക്കുള്ള ഓട്ടോഫില്‍ ഫ്രെയിംവര്‍ക്ക്, ആപ്പുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കാത്ത പുതിയ ഗൂഗിള്‍ പ്ളേ പ്രൊട്ടക്ട് തുടങ്ങിയവയാണ് പുതിയ മോട്ടോ എക്സ് 4ല്‍ അവതരിപ്പിക്കുന്നത്. പാസ്വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള വെബ്സൈറ്റുകള്‍ ഫോണിലോ ലാപ്ടോപ്പിലോ ലളിതമായ ടച്ചിലൂടെ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന പ്രത്യേക മോട്ടോ കീ ഫീച്ചറുമുണ്ട്. വൈഡ് ആംഗിള്‍ ഡ്യുവല്‍ ക്യാമറയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഫെയ്സ് ഫില്‍റ്റേഴ്സ്, പനോരമിക് സെല്‍ഫീസ്, ബ്യൂട്ടി മോഡ് തുടങ്ങിയ പുതുമകളും അടങ്ങുന്നതാണ്. സൂപ്പര്‍ ബ്ളാക്, സ്റ്റെര്‍ലിങ് ബ്ളൂ നിറങ്ങളിലുള്ള ഫോണിന് 24,999 രൂപയാണ് വില. Read on deshabhimani.com