പാസ്‌‌വേഡ്‌ കടുകട്ടിയാക്കണം



മൈക്രോസോഫ്‌റ്റിന്റെ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സേവനമായ അസൂറിലും മൈക്രോസോഫ്‌റ്റ്‌ സർവീസ്‌ അക്കൗണ്ട്‌സിലും (എംഎസ്‌എ) ഉപയോക്താക്കൾ ഒരേതരത്തിലുള്ള പാ സ്‌വേഡുകൾ ഉപയോഗിക്കുന്നതായി കമ്പനി. ഉപയോഗിക്കരുതെന്ന്‌ മുന്നറിയിപ്പ്‌ നൽകിയ പാസ്‌വേഡുകളാണ്‌ കൂടുതൽപേരും ഉപയോഗിക്കുന്നത്‌. 2019 ന്റെ ഒന്നാംപാദത്തിൽ 4.4 കോടിയോളംവരുന്ന ഉപയോക്താക്കളാണ്‌ ഇത്തരം പാസ്‌വേഡുകൾ ഉപയോഗിച്ചത്‌. ഇതോടെ ഓൺലൈൻ രംഗത്തെ നിയമലംഘനങ്ങൾക്ക്‌ സാധ്യത കൂടുകയാണ്‌. 2019 ജനുവരിക്കും മാർച്ചിനും ഇടയിൽ രൂപീകരിച്ച അക്കൗണ്ടുകളിൽ നടത്തിയ പഠനത്തിലൂടെയാണ്‌ വിവരങ്ങൾ പുറത്തുവന്നത്‌. മൂന്നിൽ ഒരാളുടെ പാസ്‌വേഡ്‌ ഹാക്കർമാർക്ക്‌ ഊഹിക്കാൻ കഴിയുമെന്ന്‌ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. വിവിധ അക്കൗണ്ടുകളിൽ ഒരേ പാസ്‌വേഡ്‌ ഉപയോഗിക്കുന്നത്‌ വലിയ അപകടമാണ്‌. അടുത്തിടെ അമേരിക്കയിൽ ഇ–-മെയിൽ അക്കൗണ്ടുകളുടെ 2.1 കോടിയോളം വരുന്ന പാസ്‌വേഡുകൾ ചോർന്നിരുന്നു. Read on deshabhimani.com

Related News