സ്‌മാർട്ട‌്ഫോണുകളിൽ ഇനിമുതൽ ആർത്തവ ഇമോജിയും



ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് എത്തിക്കാനായി ആര്‍ത്തവ ഇമോജിയും. വലിയ തടിച്ച രക്തത്തുള്ളി നീല കലർന്ന പശ്ചാത്തലത്തിലായാണ‌് ഇമോജി. സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പശ്ചാത്തലത്തില്‍ത്തന്നെയാണ് ഇമോജിയുടെയും രുപകൽപ്പന. മാര്‍ച്ചോടെയാണ‌് ആര്‍ത്തവ ഇമോജി സ്മാര്‍ട്ട് ഫോണുകളില്‍ എത്തുക. ജൈവികമായ ശാരീരികപ്രക്രിയ ആണെങ്കിലും പാരമ്പര്യവിശ്വാസവും ആചാരങ്ങളും ആര്‍ത്തവത്തെ അശുദ്ധമായാണ് കണക്കാക്കുന്നത്. പുരുഷന്മാരിലധികവും സ‌്ത്രീയുടെ ആര്‍ത്തവ പ്രക്രിയയെ കുറിച്ച് അജ്ഞരാണ്. അതിനാൽ ആര്‍ത്തവകാലത്തെ കുറിച്ച് പുരുഷന്‍മാര്‍ക്കും അവബോധമുണ്ടാക്കുകയെന്നതാണ് പ്ലാന്‍ ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ ലക്ഷ്യം. ഇതിലൂടെ  ആര്‍ത്തവകാലമാണെന്ന് ഇമോജിയിലൂടെ വ്യക്തമാക്കാന്‍ സാധിക്കും. ആര്‍ത്തവകാലത്ത്  സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം സ‌്ത്രീകളുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്. അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇവ ഒഴിവാക്കാനായാണ‌് ഇമോജി എന്നാണ‌് ഏജന്‍സിയുടെ അവകാശവാദം പുതിയതായി 59 ഇമോജികളും ലിംഗ‌‌, വർണ വിത്യസ്തതകൾക്കായി 171 തരം വകഭേദങ്ങളും ഇതിനോടൊപ്പം പുറത്തിറങ്ങുന്നുണ്ട്. Read on deshabhimani.com

Related News