പ്രതിരോധം മൊബൈൽ ഫോൺ വഴിയും



കോവിഡ്‌ വൈറസ്‌ രാജ്യത്ത്‌ ശക്തി പ്രാപിച്ചതോടെ സുരക്ഷാമുൻകരുതലുമായി മൊബൈൽ സർവീസ്‌ ദാതാക്കളും. കേന്ദ്ര ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരമാണിത്‌. കൊറോണ വൈറസിനെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള വിവരങ്ങളാണ്‌ ഇപ്പോൾ പലരും മറ്റുള്ളവരെ വിളിക്കുമ്പോൾ റിങ്‌ടോൺ ആയി കേൾക്കുന്നത്‌. ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ്‌ ഇതിന്‌ പിന്നിൽ.  ആദ്യം കേൾക്കുക ചുമ, പിന്നെ കൈകൾ കൃത്യമായി കഴുകേണ്ടതിന്റെയും മറ്റും വിശദാംശങ്ങൾ.    എന്നാൽ, നിലവിൽ കോളർ ട്യൂൺ ഉള്ളവർക്ക്‌ ഇത്‌ ലഭ്യമാകില്ല. ബിഎസ്‌എൻഎല്ലിലും ജിയോയിലും റിങ്‌ടോൺ വന്നുകഴിഞ്ഞു. വൈറസ്‌ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൊബൈൽ വഴിയും സുരക്ഷാ മുൻകരുതലുകൾ അറിയിക്കുന്നത്‌. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിലാണ്‌ റിങ്‌ടോൺ കേൾക്കുക. കേരളത്തിൽ അഞ്ചുപേരിൽക്കൂടി രോഗം കണ്ടെത്തിയതോടെ ഇന്ത്യയിൽ 39 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. Read on deshabhimani.com

Related News