ഇനി ഐആര്‍സിടിസി ഐ പേ



ഐആര്‍സിടിസി ഐ പേ എന്ന പേരില്‍ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേ അവതരിപ്പിച്ചു. ഐ പേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മൂന്നാമതൊരു പേമന്റ് ഗേറ്റ് വേ വഴി ബാങ്കുകളിലേക്ക് എത്തേണ്ട സാഹചര്യം ഒഴിവാക്കാം. ഇതോടെ യാത്രക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുന്‌ഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് തുടങ്ങിയവ  ഐ പേ പ്ലാറ്റ്‌ഫോമ‌ുവഴി ഉപയോഗിക്കാന്‍ കഴിയും. ഇനി തൊട്ട‌് പണം അക്കൗണ്ടില്‍നിന്ന് പിൻവലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ‌്താൽ ഐആര്‍സിടിസിതന്നെ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യും. ഇടപാട് പൂര്‍ത്തിയാകാതെ മുടങ്ങുന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഐ പേയുടെ വരവ്. ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എംഎംഎഡി കമ്യൂണിക്കേഷന്‍സാണ് ഐ പേയുടെ സാങ്കേതിക സഹായം നല്‍കുന്നത്. Read on deshabhimani.com

Related News