വാവെയ‌്‌ക്ക‌് പണികൊടുത്ത‌് ഫേസ്‌‌ബുക്കും



ഗൂഗിളിന‌് പിന്നാലെ വാവെയ‌്ക്ക‌് പണികൊടുത്ത‌് ഫേസ്‌ബുക്കും. ഇനിമുതൽ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകൾ വാവെയ‌് ഫോണുകളിൽ പ്രീഇൻസ്റ്റാൾ ചെയ‌്ത‌് ലഭിക്കില്ല. വാവെയ‌് ഉൽപ്പന്നങ്ങൾക്ക‌് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ‌് നടപടി. നിലവിലുള്ള വാവെയ‌് ഉപയോക്താക്കൾക്ക‌് ഫെയ‌്സ‌്ബുക്ക‌് ആപ്പുകൾ ഉപയോഗിക്കാം. അപ്ഡേറ്റുകളും ലഭിക്കും. പക്ഷേ പുതിയ ഫോണുകളിൽ ഫേസ്‌ബുക്ക‌്, വാട്സാപ‌്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത് ലഭിക്കില്ല. വാവെയ‌് ഫോണുകൾക്കുള്ള ആൻഡ്രോയിഡ‌് പിന്തുണ ഗൂഗിൾ പിൻവലിച്ച സാഹചര്യത്തിൽ വാവെയുടെ പുതിയ ഫോണുകളിൽ ഗൂഗിൾ പ്ലേ സ്റ്റോർ സേവനം ലഭ്യമാകില്ല. ഇതോടെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതിന‌് മറ്റ് വഴികൾ ആശ്രയിക്കേണ്ടിവരും. എന്നാൽ, വാവെയുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ ഭയക്കണമെന്ന് ഗൂഗിൾ അമേരിക്കയ‌്ക്ക‌് മുന്നറിയിപ്പ‌് നൽകി. ആൻഡ്രോയിഡിന് പകരം ചൈനീസ് ഒഎസുകൾ വന്നാൽ ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയ്ക്ക് തന്നെയായിരിക്കുമെന്നാണ‌് ഗൂഗിളിന്റെ മുന്നറിയിപ്പ‌്. ഇതൊഴിവാക്കാൻ ആൻഡ്രോയിഡ് വാവെയ‌്ക്ക‌് ഏർപ്പെടുത്തിയ വിലക്ക‌് നീക്കണമെന്നും ഗൂഗിൾ പറയുന്നു. Read on deshabhimani.com

Related News