സൈബര്‍ ആക്രമണം: റാന്‍സംവെയറിനെ എങ്ങനെ തടയാം ? - സൈബര്‍ഡോം മുന്നറിയിപ്പ്



തിരുവനന്തപുരം > ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശൃംഖലകളുമാണ് ആക്രമണത്തിന്റെ ഇരകളായത്. ചില മുന്‍കരുതലുകളെടുത്താല്‍ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള കേരള പൊലീസിന്റെ സൈബര്‍ഡോം മുന്നറിയിപ്പു നല്‍കുന്നു. റാൻസംവെയർ എന്നാലെന്താണ്? റാൻസംവയർ ഒരു ഉപദ്രവകാരിയായ സോഫ്‌റ്റ് വയർ ആണ്. അത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളെ encrypt ചെയ്ത് നമുക്കു ഉപയോഗിക്കാൻ പറാത്ത രീതിയിൽ ആക്കി മാറും. എന്നിട്ട് ആ കമ്പ്യൂട്ടർ അഥവാ മൊബൈൽ അഥവാ സെര്‍വറിനെ  തിരിച്ചു പഴയ രീതിയിൽ ആക്കി മാറ്റാന്‍ ആയി പണം ആവശ്യപ്പെടും . അടുത്തിടെ Wannacry എന്ന പേരില്‍ ഒരു ഭയാനകമായ  റാന്‍സംവെയര്‍ ലോകം മുഴുവനും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ഇതുവരെ കണ്ടതിൽ വച്ച് ഏറവും വലിയ റാന്‍സംവെയര്‍ അറ്റാക്കാണിത്. ഇന്ത്യയിലും ബാധിച്ചിട്ടുണ്ട്. Wannacry  റാന്‍സംവെയര്‍ എന്നാലെന്താണ്? Wannacry  റാന്‍സംവെയര്‍ വിൻഡോസ് കമ്പ്യൂട്ടറിനെ ആണ്അറ്റാക്ക്  ചെയ്യുന്നത്. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY എന്നിങ്ങനെ പല പേരുകളിലായി പടരുന്നുണ്ട്. വിൻഡോസില്‍  ഉള്ള SMB യിലെ ഒരു സെക്യൂരിറ്റി ലൂപ് ഹോള്‍  വഴിയാണ്ഇത് പടരുന്നത്.Etternal Blue എന്ന് പേരുള്ള ഒരു vulnerability ആണ് ഇതിനായി ഉപയോഗിക്കുന്നത് . വിൻഡോസ് 10 നു മുന്നേ ഉള്ള MS17 -010 എന്ന സെക്യൂരിറ്റി vulnerability യുടെ പാച്ച് അപ്ഡേറ്റ്  ചെയ്യാത്ത എല്ലാ വിൻഡോസ്  വേര്‍ഷനിലും ഇത് ബാധിക്കാവുന്നതാണ്. ഒരു കമ്പ്യൂട്ടറിൽ ഇത് ബാധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും. അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതിൽ ഹാക്കറിനു നല്‍കേണ്ട  300 ഡോളർ എങ്ങനെ നൽകണമെന്നും , അത് കൊടുത്തില്ലെങ്കിൽ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ  doublepulsar എന്ന ഒരു  backdoor ഉം അതിൽ ഇൻസ്റ്റാള്‍ ചെയ്യും. Wannacry റാന്‍സംവെയര്‍ എങ്ങനെ  പടരുന്നു ? Etternal Blue എന്ന സെക്യൂരിറ്റ്  vulnerability വഴി ആണിത് പരക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉള്ള അനാവശ്യമായ ലിങ്ക് ക്ളിക്ക് ചെയ്യുന്നതിലൂടെയും, അജ്ഞാതരുടെ മെയില്‍  അറ്റാച്ച്മെന്റ്  വഴിയും ഇത് പടരു . ഇത് കൂടാതെ ഒരു നെറ്റ് വര്‍ക്കില്‍  സ്വന്തമായി പടര്‍ന്നു പിടിക്കാനും ഉള്ള കഴിവ് ഇതിനുണ്ട്. ആദ്യം  നെറ്റ് വര്‍ക്കിലെ  കമ്പ്യൂട്ടറുകളെ  ഇത് സ്കാന്‍  ചെയ്ത് Etternal Blue എന്ന സെക്യൂരിറ്റി  വീഴ്ച്ച ഉണ്ടോ  എന്ന് പരിശോധിക്കുന്നു. ഉണ്ടെങ്കില്‍  അത് വഴി  ആ കമ്പ്യൂട്ടറിൽ റാന്‍സംവെയര്‍ കയറുന്നു. അതിനു ശേഷം ഇത് വീണ്ടും തുടര്‍ന്ന് നെറ്റ് വര്‍ക്കിലെ ബാക്കി  ഉള്ള കമ്പ്യൂട്ടറിനെ  കൂടി നശിപ്പിക്കുന്നു. തടയാന്‍ എന്ത് ചെയ്യണം? 1. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി  അപ്ഡേറ്റ്  MS17-010 എത്രയും  പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യണം. 2. വിൻഡോസ്  NT, വിൻഡോസ്  2000, വിൻഡോസ്  XP എന്നിവ പ്രൊഡക്ഷന്‍  എൻവിറോണ്‍മെന്റില്‍ നിന്നും മാറ്റണം. 3.139, 445 , 3389 തുടങ്ങിയ പോര്‍ട്ടുകള്‍  ഫയര്‍വാളിൽ തടയണം. 4. അനാവശ്യമായ  ലിങ്കുകള്‍ ക്ളിക്ക് ചെയ്യുന്നത് നിര്‍ത്തുക. 5. അറിയാത്ത ആളുക അയച്ചു തരുന്ന ഈ മെയില്‍  അറ്റാച്ച്മെന്റ് തുറക്കാതിരിക്കുക. 6. വിൻഡോസില്‍  ഉള്ള SMB disable ചെയ്യണം. 7. സോഫ്‌റ്റ്‌വയര്‍ എല്ലാ തന്നെ അപ്ഡേറ്റ് ചെയ്ത് വയ്ക്കണം 8. ബ്രൌെസറില്‍ ഒരു പോപ്പ് ബ്ളോക്കര്‍ വയ്ക്കണം 9. തുടര്‍ച്ചയായി ബാക്കപ്പ് എടുക്കണം 10. നല്ല ആന്റി വൈറസലും ആന്റി റാന്‍സംവെയര്‍ സോഫ്റ്റ് വയര്‍ ഇന്‍സ്റ്റാള് ചെയ്യണം. 11. ഇത് കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ഐപി അഡ്രസ്, ഡൊമെയിന്‍സ്, ഫയല്‍ പേരുകള്‍ എന്നിവ ഫയര്‍വാള്‍, ആന്റിവൈറസ് ഉപയോഗിച്ച് തടയണം.   IP address 16.0.5.10:135 16.0.5.10:49 10.132.0.38:80 1.127.169.36:445 1.34.170.174:445 74.192.131.209:445 72.251.38.86:445 154.52.114.185:445 52.119.18.119:445 203.232.172.210:445 95.133.114.179:445 111.21.235.164:445 199.168.188.178:445 102.51.52.149:445 183.221.171.193:445 92.131.160.60:445 139.200.111.109:445 158.7.250.29:445 81.189.128.43:445 143.71.213.16:445 71.191.195.91:445 34.132.112.54:445 189.191.100.197:445 117.85.163.204:445 165.137.211.151:445 3.193.1.89:445 173.41.236.121:445 217.62.147.116:445 16.124.247.16:445 187.248.193.14:445 42.51.104.34:445 76.222.191.53:445 197.231.221.221:9001 128.31.0.39:9191 149.202.160.69:9001 46.101.166.19:9090 91.121.65.179:9001 2.3.69.209:9001 146.0.32.144:9001 50.7.161.218:9001 217.79.179.177:9001 213.61.66.116:9003 212.47.232.237:9001 81.30.158.223:9001 79.172.193.32:443 38.229.72.16:443 Domains: • iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com • Rphjmrpwmfv6v2e[dot]onion • Gx7ekbenv2riucmf[dot]onion • 57g7spgrzlojinas[dot]onion • xxlvbrloxvriy2c5[dot]onion • 76jdd2ir2embyv47[dot]onion • cwwnhwhlz52maqm7[dot]onion File Names: • @Please_Read_Me@.txt • @WanaDecryptor@.exe • @WanaDecryptor@.exe.lnk • Please Read Me!.txt (Older variant) • C:\WINDOWS\tasksche.exe • C:\WINDOWS\qeriuwjhrf • 131181494299235.bat • 176641494574290.bat • 217201494590800.bat • [0-9]{15}.bat #regex • !WannaDecryptor!.exe.lnk • 00000000.pky • 00000000.eky • 00000000.res • C:\WINDOWS\system32\taskdl.exe Read on deshabhimani.com

Related News