ഹോണർ 10 ലൈറ്റ് സ‌്മാർട്ട‌് ഫോൺ ഇനി സ്റ്റോറിലും



കൊച്ചി > ഹുവായ് ഗ്രൂപ്പിന്റെ സ്മാർട്ട് ഫോൺ  ബ്രാൻഡായ ഹോണർ 10 ലൈറ്റ് ഇനി കേരളത്തിലെ മുൻനിര സ്‌മാർട്ട‌് ഫോൺ സ്റ്റോറുകളിലും വാങ്ങാം. ഇതുവരെ ഓൺലൈൻ സ്റ്റോറുകളിൽ മാത്രമായിരുന്നു വിൽപ്പന. എ ഐ ഇന്റലിജന്റ് ഷോപ്പിങ‌്,  ആഹാരത്തിലെ കലോറി മനസ്സിലാക്കാൻ നൂതന കലോറി ഡിറ്റക്ഷൻ സാങ്കേതിക വിദ്യ,  6.21 ഇഞ്ച് ഫുൾ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഡ്യു ഡ്രോപ് ഡിസ‌്പ്ലേ, ബൈക്ക് റൈഡർമാർക്കായി പ്രത്യേക റൈഡ് മോഡ് എന്നിവ ഹോണർ 10 ലൈറ്റിന്റെ പ്രധാന സവിശേഷതകളാണ്. 3400 എം എ എച്ച് ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.  24എംപി എഐ സെൽഫി ക്യാമറയുളള ഫോൺ സഫയർ ബ്ലൂ, സ്‌കൈ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.  6 ജിബി റാമും 64 ജിബി ഇന്റേർണൽ മെമ്മറിയും അടങ്ങിയ  ഫോണിന് 17,999 രൂപയാണ് വില. 24എംപി എഐ സെൽഫി ക്യാമറയും, മുൻ–-പിൻ ക്യാമറകൾക്ക് എഐ സീൻ ടെക്നോളജിയും  ഉൾപ്പെടുത്തിയിരിക്കുന്നു. ടിയുവി സർട്ടിഫൈഡ് ഐ കെയർ മോഡ്  കണ്ണുകളെ  ദോഷകരമാകുന്ന നീല വെളിച്ചത്തിൽനിന്ന‌് സംരക്ഷിക്കുന്നു. Read on deshabhimani.com

Related News