വാട്‌സാപ്പിൽ ഗ്രൂപ്പ്‌ സന്ദേശങ്ങൾ ഇനി അപ്രത്യക്ഷമാകും



നിശ്ചിത സമയം കഴിഞ്ഞാൽ  സന്ദേശങ്ങൾ തനിയെ ഡിലീറ്റ്‌ ആകുന്ന ഫീച്ചർ വാട്‌സാപ് ഉടൻ അവതരിപ്പിക്കും. ഗ്രൂപ്പുകളിലാണ്‌ ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കുക. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലൂടെ ആൻഡ്രോയിഡിലും ഐഒഎസിലും  ഫീച്ചർ ലഭിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ. ഡിലീറ്റ്‌ മെസേജ്‌ സംവിധാനം മൊത്തത്തിൽ കൊണ്ടുവരാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട്‌ ഗ്രൂപ്പുകളിൽ മാത്രമായി അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.  ഗ്രൂപ്പുകളിൽ നിരവധി സന്ദേശങ്ങൾ വായിക്കാതെ കിടക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഇതെന്നാണ്‌ കമ്പനിയുടെ വിശദീകരണം. സന്ദേശങ്ങൾ എത്ര സമയം കഴിഞ്ഞ്‌ ഡിലീറ്റ്‌ ആകണം എന്ന്‌ ഉപയോക്താക്കൾക്ക്‌ തീരുമാനിക്കാം. ഒരു മണിക്കൂർമുതൽ ഒരു വർഷംവരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്‌. ഇപ്പോൾ നിലവിലുള്ള ഡിലീറ്റ്‌ ഫോർ എവരിവൺ എന്ന ഫീച്ചറിൽ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ പുത്തൻ ഫീച്ചറെന്നും കമ്പനി പറയുന്നു.  Read on deshabhimani.com

Related News