സ്മാർട്ട്‌ ഹോമിനായി ഒന്നിച്ച്‌ വമ്പന്മാർ



"സ്മാർട്ട്‌ ഹോം' എന്ന ആശയവുമായെത്തിയ ഗൂഗിൾ ഇതിനായി ആമസോണുമായും ആപ്പിളുമായും കൈകോർക്കുന്നു. സ്മാർട്ട് സ്പീക്കർ, ഫോൺ, കാർ, ടിവി, ഹെഡ്‌ഫോൺ, വാച്ച്‌ തുടങ്ങിയ ഉപകരണങ്ങളിൽ ലഭ്യമായ ഗൂഗിൾ ഹോമിലൂടെയും ഗൂഗിൾ അസിസ്റ്റന്റിലൂടെയും ഉപകരണങ്ങളെ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുത്തൻ സാങ്കേതികവിദ്യയാണ്‌ സ്മാർട്ട്‌ ഹോം. സിഗ്‌ബീ അലയൻസ്‌ എന്ന കമ്പനിയാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഐകിയ, സാംസങ്‌, സിഗ്നിഫൈ (ഫിലിപ്സ്‌ ലൈറ്റിങ്‌) തുടങ്ങിയ വമ്പൻ കമ്പനികളും ഇതിൽ പങ്കാളികളാകുമെന്നാണ്‌ വിവരം. 2020 അവസാനത്തോടെ ഇത്‌ പുറത്തിറക്കാനാണ്‌ ലക്ഷ്യം. അതേസമയം, വ്യത്യസ്ത ടെക്‌ കമ്പനികൾ നിർമിച്ച സിസ്റ്റങ്ങൾ ഉപയോഗിച്ച്‌ ഉപകരണങ്ങൾ പ്രവർത്തിക്കുമോയെന്ന സംശയം നിലനിൽക്കുന്നുമുണ്ട്‌. Read on deshabhimani.com

Related News