ഗൂഗിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍



ഗൂഗിളിന്റെ സ്മാര്‍ട്ട്  സ്പീക്കര്‍ ഹോം ഇതാ എത്തി. കാണാന്‍ ഒരു സാധാരണ സ്പീക്കര്‍.  — പക്ഷെ അങ്ങോട്ട് ചോദിച്ചാലും പറഞ്ഞാലും ഒക്കെ കാര്യങ്ങള്‍ പിടികിട്ടുന്ന സ്മാര്‍ട്ട് ആയ ഒരു സ്പീക്കര്‍. ആമസണ്‍ രണ്ടുകൊല്ലം മുമ്പുതന്നെ പുറത്തിറക്കിയ എക്കോയേ തറപറ്റിക്കാനാണ് ഗൂഗിളിന്റെ ഈ ചുവടുവെയ്പ്.  ആമസണിന്റെ എക്കോ അവരുടെ അലക്സാ വോയിസ് അസിസ്റ്റന്റിന്റെ പിന്‍ബലത്തിലാണ് പ്രവ?ര്‍ത്തിക്കുന്നത്. ഗൂഗിളിന് സെര്‍ച്ച്എന്‍ജിന്‍ എന്ന നിലയിലുള്ള മേല്‍കോയ്മയും, മോശമല്ലാത്ത തരത്തിലുള്ള വോയിസ് സെര്‍ച്ച് സാങ്കേതിക വിദ്യയുടെയും പിന്‍ബലം എക്കോയേ തോല്‍പ്പിക്കാന്‍ സഹായിക്കും എന്നാണ് പറയപ്പെടുന്നത്.   Spotify, Pandora, Google Play Music, and YouTube Music എന്നിവയില്‍ നിന്നൊക്കെ പാട്ടുകള്‍ പ്ളേ ചെയ്യാന്‍ ഈ സ്പീക്കറോട് പറഞ്ഞാല്‍ മതി. പറയുന്നത് കേട്ട്, പാട്ട് ഇന്റര്‍നെറ്റില്‍നിന്ന് തപ്പിയെടുത്ത് നിങ്ങളേ കേള്‍പ്പിക്കും. അതായത് ഇതിനോട് പ്ളേ ഹരിവരാസനം എന്ന് പറഞ്ഞാല്‍ പാട്ട് പ്ളേ ചെയ്യാന്‍ തുടങ്ങും! ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടാതെ വിവരങ്ങള്‍ മാപ്പ് ചെയ്യപ്പെട്ട നോളെജ് ഗ്രാഫ്, ഇന്റര്‍നെറ്റ് തെരയാനുള്ള കഴിവ് — ഇതെല്ലാം കൂടിയ ഹോം എന്ന ഈ കൊച്ച് സ്പീക്കര്‍ നിങ്ങളുടെ വീട്ടിലെ ഒരു ബുദ്ധിരാക്ഷസന്‍ ആയിരിക്കും. ചിമ്പാന്‍സിയുടെ ആവാസ സ്ഥലങ്ങളുടെ പേരോ, എവിടെയ്ക്ക് എങ്കിലും ഒക്കെയുള്ള ദൂരവും, വഴിയും ഒക്കെ ചോദിക്കാന്‍ ഒരു അസിസ്റ്റന്റ്. കൂടാതെ പരിഭാഷ ചെയ്യാനും ഇവനു സാധിക്കും. കഴിഞ്ഞില്ല. സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കാര്‍ട്ടിലേക്ക് ഇടാന്‍ ഇവനോട് പറഞ്ഞാല്‍മതി. ഇനി സ്മാര്‍ട്ട് ഹോം ഓട്ടൊമേഷന്‍ ബ്രാന്‍ഡുകളായ ഫിലിപ്സ് ഹ്യൂ, നെസ്റ്റ് തെര്‍മൊസ്റ്റാറ്റ് ഒക്കെ ഉണ്ടെങ്കില്‍ അത് കണ്‍ട്രോള്‍ ചെയ്യാന്‍ ഗൂഗിള്‍ ഹോമിനോട് പറഞ്ഞാല്‍ മതി. ഫോണില്‍ നിന്നോ, ടാബില്‍ നിന്നോ ഒക്കെ ക്രോംകാസ്റ്റ് വഴി ടിവിയില്‍ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ പ്ളേലിസ്റ്റില്‍ പാട്ട് ചേര്‍ക്കാനൊക്കെ ഈ അസിസ്റ്റന്റിനോട് പറയാം. എകദേശം ഒമ്പതിനായിരം രൂപയാണ് ഈ അസിസ്റ്റന്റിന്റെ വില. കൂടുതല്‍ വിവരങ്ങള്‍ക്ക് https://home.google.com Read on deshabhimani.com

Related News