98 ശതമാനം സ്ഥലവും ഗൂഗിളിലുണ്ട്‌



ലോകത്ത് ആൾതാമസമുള്ള 98 ശതമാനം ഇടവും ഇപ്പോള്‍ മാപ്പിങ്ങിൽ ഉള്‍ക്കൊള്ളുന്നുണ്ടെന്ന്‌ ഗൂഗിൾ. ഗൂഗിൾ പുറത്ത്‌ വിട്ട കണക്ക്‌ പ്രകാരം ഒരു കോടി മൈൽ ദൈർഘ്യത്തിൽ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്‌. ഭൂമിയുടെ 36 കോടി ചിത്രവും ഇതുവരെ പകര്‍ത്തി.  ആളുകള്‍ പരിചയമില്ലാത്ത  ഇടത്ത് എത്തിയാല്‍  സ്ഥലം കണ്ടെത്തുന്നത് ​ഗൂ​ഗിളിന്റെ സഹായത്തോടെയാണ്. ഇതിനായി ഇവര്‍ വികസിപ്പിച്ച ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ, ​ഗൂ​ഗിള്‍ എര്‍ത്ത് പദ്ധതികള്‍ക്കായി ലോകത്തെ പല ഭാ​ഗങ്ങളുടെയും ഫോട്ടോ പകര്‍ത്തുകയും മാപ്പില്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ​ഗൂ​ഗിളിന്റെ മാപ്പിങ് പദ്ധതിയുടെ തുടക്കമായാണ്‌ ഇതിനെ കാണുന്നതെന്ന് ​ഗൂ​ഗിള്‍ മാപ്പ്‌ പ്രോഡക്ട് ഡയറക്ടര്‍ എതാന്‍ റസ്സല്‍ പറഞ്ഞു. 12 കൊല്ലം മുന്‍പാണ് സ്ട്രീറ്റ് വ്യൂ എന്ന ആശയം ഗൂഗിള്‍ അവതരിപ്പിച്ചത്‌. Read on deshabhimani.com

Related News