ഗൂഗിൾ ന്യൂസ‌ിന്റെ 2018ലെ വരുമാനം 470 കോടി ഡോ‌ളർ



വാഷിങ‌്ടൻ> ഗൂഗിളിന്റെ വാർത്താസംവിധാനമായ ഗൂഗിൾ ന്യൂസ‌ിന്റെ വരുമാനം 2018ൽ മാത്രം 470 കോടി ഡോളർ. ഗൂഗിൾ ന്യൂസും സെർച്ചും വഴിയാണ‌് ഈ വരുമാനമെന്ന‌് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. പരസ്യവരുമാനത്തിലെ ഇടിവുനിമിത്തം മറ്റ‌് മാധ്യമങ്ങൾ ചെലവുകുറയ‌്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമ്പോഴാണ‌് ഗൂഗിൾ വരുമാനത്തിൽ ക്രമാതീതമായി നേടുന്നത‌്. ഗൂഗിളിന്റെ വാണിജ്യവിപണിയിൽ ഏറെ പ്രധാനമാണ‌് ഗൂഗിൾ ന്യൂസ‌്. ഗൂഗിൾ നേടിയ ഈ വരുമാനത്തിന്റെ ഒരു പങ്ക‌് മാധ്യമപ്രവർത്തകർക്കുകൂടി അവകാശപ്പെട്ടതാണെന്നും അമേരിക്കയിലെ 2000 പത്രമാധ്യമങ്ങളെ പ്രതിനിധാനംചെയ്യുന്ന ന്യൂസ‌് മീഡിയ അലയൻസ‌് പുറത്തിറക്കിയ പഠനത്തിൽ പറയുന്നു. അമേരിക്കയിലെ മാധ്യമവ്യവസായത്തിന്റെ മൊത്തം വരുമാനം 510 കോടി ഡോളർ മാത്രമാണ‌്.  പഠനത്തിൽ പുറത്തുവന്ന കാര്യം നമ്മൾക്ക‌് എല്ലാം അറിയാവുന്നതും വേദനാജനകവുമാണെന്ന‌് ഫിലാൽഡൽഫിയ ഇൻക്വറർ മേധാവി ടെറൻസ‌് സി എഗ്ഗർ പറഞ്ഞു. ഗൂഗിൾ പോലെയുള്ള കുത്തകസ്ഥാപനങ്ങൾ മാധ്യമസ്ഥാനങ്ങളെ അഭിനന്ദിക്കാനെങ്കിലും മനസ്സ‌് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു Read on deshabhimani.com

Related News