ഗൂഗിൾ @ കോവിഡ്‌ ഓൺലി



കോവിഡ്‌–-19 പ്രതിരോധത്തിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്‌ ടെക്‌ ലോകം. ഇതിന്റെ ഭാഗമായി കോവിഡിനെക്കുറിച്ചുള്ള വിവരങ്ങളും അറിവുകളും നൽകാൻ പൂർണമായി കോവിഡ്‌ കേന്ദ്രീകൃതമായ ‘കൊറോണ വൈറസ്‌ ടെസ്റ്റിങ്‌  വെബ്‌സൈറ്റ്‌’ ഗൂഗിൾ അവതരിപ്പിക്കുന്നു. തിങ്കളാഴ്‌ച പുറത്തിറക്കാനിരുന്ന വെബ്‌സൈറ്റ്‌  ഈ ആഴ്‌ച അവസാനമായിരിക്കും അവതരിപ്പിക്കുക. ഗൂഗിളിന്റെ സഹോദരസ്ഥാപനമായ ആൽഫബെറ്റിനു കീഴിലുള്ള വെരിലിയുമായി ചേർന്നാണ്‌ വെബ്‌സൈറ്റ്‌ നിർമിക്കുന്നത്‌. അമേരിക്കയിൽ ഞായറാഴ്‌ച ഇതിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. അമേരിക്കയ്ക്ക്‌ പുറത്തുള്ള രാജ്യങ്ങളിലേക്കും സൈറ്റ്‌ വ്യാപിപ്പിക്കും. ആദ്യം ഇംഗ്ലീഷിലും പിന്നീട്‌ സ്‌പാനിഷിലും സൈറ്റ്‌ ലഭ്യമാക്കും. ആധികാരികമായ ഏജൻസികളുടെ  സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചാണ്‌ വെബ്‌സൈറ്റ്‌ തയ്യാറാക്കുന്നതെന്ന്‌ ഗൂഗിൾ പറഞ്ഞു. Read on deshabhimani.com

Related News