​ഗൂ​ഗിള്‍ പറയും സൈറ്റ്‌ സ്‌പീഡ്‌



വെബ്‌സൈറ്റുകള്‍ ലോഡാകാതെ വരുന്ന അവസ്ഥ അഭിമുഖീകരിക്കാത്തവരുണ്ടാകില്ല.  പലപ്പോഴും വില്ലന്‍ വേ​ഗതക്കുറവ് തന്നെയായിരിക്കും. ഇനി വേ​ഗം കുറഞ്ഞ വെബ്‌സൈറ്റാണ്‌ നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അക്കാര്യം ​ഗൂ​ഗിള്‍ ക്രോം  പറയും. അത്തരം വെബ്‌സൈറ്റുകള്‍ക്ക് ​ഗൂ​ഗിള്‍ പ്രത്യേക ബാഡ്ജ്‌ നല്‍കാന്‍ ഒരുങ്ങുകയാണ്. ഉപയോക്താവ് ഇന്റര്‍നെറ്റ് ഉപയോ​ഗിക്കുന്ന ഉപകരണവും നെറ്റ്‌വര്‍ക്കുമെല്ലാം പരി​ഗണിച്ച്‌ വേ​ഗത കണ്ടെത്താനാണ് ശ്രമം. മൊബൈല്‍ വെബ് പേജ് ഉപയോ​ഗത്തിന്റെ ഏറ്റവും വലിയ ഉറവിടമാണ് ​ഗൂ​ഗിള്‍. അതിനാല്‍  വേ​ഗതക്കുറവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ നീക്കം. സാധാരണ പേജ് തുറക്കുമ്പോള്‍ കാണിക്കുന്ന ലോഡിങ് എന്നതിനൊപ്പം ‘പൊതുവേ വേ​ഗത കുറഞ്ഞ പേജ്’ എന്ന സന്ദേശവും പ്രത്യക്ഷപ്പെടും. അതേസമയം വേ​ഗതയുള്ള വെബ്‌സൈറ്റ് എന്ന്‌ സൂചിപ്പിക്കാന്‍ പച്ചസൂചിക മുകള്‍ഭാ​ഗത്ത് നല്‍കും. Read on deshabhimani.com

Related News