ഫേസ്‌‌‌ബുക്കിൽ ‘നിറ’യെ മാറ്റം



രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങുകയാണ‌് ഫെയ‌്സ‌്ബുക്ക‌്. എഫ‌് 8 ഡെവലപ്പർ കോൺഫറൻസിലാണ‌് മേധാവി മാർക്ക് സുക്കർബർഗ് ഇക്കാര്യം അറിയിച്ചത‌്. മെസഞ്ചർ, ഇൻസ്റ്റഗ്രാം, വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റായ ഒക്കുലസ് എന്നിവയിലും പ്രകടമായ മാറ്റങ്ങളുണ്ടാകും. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലായിരിക്കും പരിഷ്‌കാരം. മാറ്റംവരുന്നതോടെ ഫെയ‌്സ്ബുക്ക് കൂടുതൽ വേഗതയിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ഫെയ‌്സ്ബുക്കിന്റെ നീലനിറം മാറ്റി പകരം വെള്ള നിറമാകും. ടൈംലൈനിൽ മാറ്റം വരുത്തുന്നതിനൊപ്പം വെബ്‌സൈറ്റിന്റെയും ആപ്പിന്റെയും കോഡുകളിലും മാറ്റമുണ്ടാകും. ഇത്തരം മാറ്റം ഗ്രൂപ്പുകളിലേക്ക് കൊണ്ടുവരുന്നതിന് മുകളിൽ പ്രത്യേക ടാബുകളുമുണ്ടാകും. എഫ്ബി 5 എന്നാണ‌് പുതിയ പതിപ്പിന്റെ പേര‌്. വീഡിയോകൾക്കും ഗ്രൂപ്പുകൾക്കും ഇവന്റുകൾക്കും മുൻഗണന നൽകുന്നതാണ‌്  പതിപ്പ‌്.  പുതുക്കിയ മെനുബാറിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കൺ ഒഴിവാക്കി ഫെയ‌്സ്ബുക്ക‌് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉൾപ്പെടുത്തിയിട്ടുണ്ട്. Read on deshabhimani.com

Related News