ചോർത്തി, ചോർത്തി ഫെയ‌്സ‌്ബുക്ക‌് ഒരുവഴിക്കാകുമോ



അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പലവഴി പയറ്റിയെങ്കിലും ഫെയ‌്സ‌്ബുക്ക‌് ആസ്ഥാനത്തെ ഞെട്ടിച്ച‌് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അഞ്ചു കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി. സംഭവം വാർത്തയായതോടെ ഫെയ‌്സ്ബുക്കിന്റെ ഓഹരിവിലയിൽ മൂന്നു ശതമാനം ഇടിവുണ്ടായി. ‘വ്യൂ ആസ്' എന്ന ഫീച്ചർ ചൂഷണം ചെയ്താണ് രഹസ്യങ്ങൾ ചോർത്തിയതെന്ന‌് ഫെയ‌്സ‌്ബുക്ക‌് സിഇഒ മാർക‌് സുക്കർബർഗ‌് അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതായും കൂടുതൽ സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പവരുത്തുമെന്നും സുക്കർബർഗ്‌ അറിയിച്ചിട്ടുണ്ട്‌.അന്വേഷണം തുടങ്ങിയെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന്  കൃത്യമായി പറയാനാവില്ലെന്നും ഫെയ‌്സ്ബുക്ക് വ്യക്തമാക്കി. സ്വന്തം പ്രൊഫൈൽ മറ്റുള്ളവർക്ക് കാണാൻ എങ്ങനെയിരിക്കുമെന്ന് ഉപയോക്താവിന് മനസ്സിലാക്കാൻ വഴിനൽകുന്ന സംവിധാനമാണ് വ്യൂ ആസിലുള്ളത‌്.  ഇതിന്റെ  കോഡിങ്ങിലുള്ള പിഴവുകൾ വഴി ‘ഫെയ‌്സ്ബുക്ക് ആക്സസ് ടോക്കൺ’ സ്വന്തമാക്കാൻ ഹാക്കർമാർക്കായി. ഇതുവഴി പലരുടെയും ഫെയ‌്സ്ബുക്ക് പ്രൊഫൈലുകളെ ഏറ്റെടുത്ത് വിവരങ്ങൾ ചോർത്തുകയായിരുന്നു.   Read on deshabhimani.com

Related News